-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
കോഴി . . . കൂകുംമുമ്പ്: നാലു സുവിശേഷങ്ങളിലും ഈ സംഭവത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും കോഴി രണ്ടാമതും കൂകി എന്ന വിശദാംശം മർക്കോസിന്റെ വിവരണത്തിൽ മാത്രമേ ഉള്ളൂ. (മത്ത 26:34, 74, 75; മർ 14:30; ലൂക്ക 22:34, 60, 61; യോഹ 13:38; 18:27) യേശുവിന്റെ നാളിൽ യരുശലേമിൽ പൂവൻകോഴികളെ വളർത്തിയിരുന്നതായി മിഷ്‌നയിൽ കാണുന്നത് ഈ ബൈബിൾവിവരണത്തെ പിന്താങ്ങുന്നു. കോഴി കൂകുമെന്നു യേശു പറഞ്ഞതു സംഭവിച്ചത്, സാധ്യതയനുസരിച്ച് നേരം പുലരുന്നതിനു മുമ്പായിരുന്നു.—മർ 13:35-ന്റെ പഠനക്കുറിപ്പു കാണുക.
-