വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മർക്കോസ്‌ 16:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 കല്ലറയിൽനിന്ന്‌ പുറത്ത്‌ ഇറങ്ങിയ ആ സ്‌ത്രീ​കൾ പേടി​ച്ചു​വി​റ​യ്‌ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആകെ അമ്പരന്നു​പോയ അവർ അവിടെ നിന്ന്‌ ഓടിപ്പോ​യി. പേടി​കൊ​ണ്ട്‌ അവർ ആരോ​ടും ഒന്നും പറഞ്ഞില്ല.*+

  • മർക്കോസ്‌
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 16:8

      ഉണരുക!,

      5/8/1989, പേ. 27

  • മർക്കോസ്‌: പഠനക്കു​റി​പ്പു​കൾ—അധ്യായം 16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16:8

      പേടികൊണ്ട്‌ അവർ ആരോടും ഒന്നും പറഞ്ഞില്ല: ഈ സുവിശേഷത്തിന്റെ അവസാനഭാഗത്തിന്റെ, ലഭ്യമായ ഏറ്റവും പഴക്കമുള്ള കൈയെഴുത്തുപ്രതികളനുസരിച്ച്‌ 8-ാം വാക്യത്തിൽ കാണുന്ന ഈ വാക്കുകളോടെ മർക്കോസിന്റെ സുവിശേഷം അവസാനിക്കുകയാണ്‌. എന്നാൽ ചിലരുടെ അഭിപ്രായത്തിൽ, ഈ വിവരണം പ്രതീക്ഷിച്ചതിനെക്കാൾ പെട്ടെന്ന്‌ അവസാനിക്കുന്നതുപോലെ കാണപ്പെടുന്നതുകൊണ്ട്‌ ഇതു മർക്കോസ്‌ എഴുതിയ ഉപസംഹാരമായിരിക്കില്ല എന്നാണ്‌. പക്ഷേ മർക്കോസിന്റേതു പൊതുവേ കാര്യങ്ങൾ ചുരുക്കിപ്പറയുന്ന രചനാശൈലിയായതുകൊണ്ട്‌ ആ വാദത്തിൽ വലിയ കഴമ്പുണ്ടെന്നു പറയാനാകില്ല. മാത്രമല്ല, നാലാം നൂറ്റാണ്ടിലെ പണ്ഡിതന്മാരായ ജെറോമും യൂസേബിയസും പറയുന്നത്‌ ആധികാരികരേഖ അവസാനിക്കുന്നതു “പേടികൊണ്ട്‌ അവർ ആരോടും ഒന്നും പറഞ്ഞില്ല” എന്ന ഈ വാക്കുകളോടെതന്നെയാണെന്നാണ്‌.

      പല ഗ്രീക്ക്‌ കൈയെഴുത്തുപ്രതികളും ഇതര ഭാഷാന്തരങ്ങളും 8-ാം വാക്യത്തിനുശേഷം ദീർഘമായ ഒരു ഉപസംഹാരമോ ഹ്രസ്വമായ ഉപസംഹാരമോ ചേർത്തിരിക്കുന്നതായി കാണാം. ദീർഘമായ ഉപസംഹാരം (അതിൽ 12 വാക്യങ്ങളുണ്ട്‌.) എ.ഡി. അഞ്ചാം നൂറ്റാണ്ടിലെ കോഡക്‌സ്‌ അലക്‌സാൻഡ്രിനസ്‌, കോഡക്‌സ്‌ എഫ്രയീമി സൈറി റെസ്‌ക്രിപ്‌റ്റസ്‌, കോഡക്‌സ്‌ ബസേ കാന്റാബ്രിജിയൻസിസ്‌ എന്നിവയിലെല്ലാം കാണാം. കൂടാതെ ഇതു ലത്തീനിലുള്ള വൾഗേറ്റ്‌, കുറേറ്റോണിയൻ സുറിയാനി കൈയെഴുത്തുപ്രതി, സുറിയാനിയിലുള്ള പ്‌ശീത്താ എന്നിവയിലുമുണ്ട്‌. എന്നാൽ നാലാം നൂറ്റാണ്ടിലെ രണ്ടു ഗ്രീക്ക്‌ കൈയെഴുത്തുപ്രതികളിലും (കോഡക്‌സ്‌ സൈനാറ്റിക്കസ്‌, കോഡക്‌സ്‌ വത്തിക്കാനസ്‌) നാലാം നൂറ്റാണ്ടിലെയോ അഞ്ചാം നൂറ്റാണ്ടിലെയോ കോഡക്‌സ്‌ സൈനാറ്റിക്കസ്‌ സിറിയാക്കസിലും മർക്കോസിന്റെ സുവിശേഷത്തിന്റെ ഏറ്റവും പഴക്കമുള്ള സഹിദിക്ക്‌ കോപ്‌ടിക്ക്‌ കൈയെഴുത്തുപ്രതിയിലും (അഞ്ചാം നൂറ്റാണ്ടിലേത്‌.) ദീർഘമായ ഈ ഉപസംഹാരം കാണുന്നില്ല. ഇനി, ഈ സുവിശേഷത്തിന്റെ അർമേനിയൻ, ജോർജിയൻ ഭാഷകളിലുള്ള ഏറ്റവും പഴയ കൈയെഴുത്തുപ്രതികളും 8-ാം വാക്യത്തോടെ അവസാനിക്കുന്നവയാണ്‌.

      ചില പിൽക്കാല ഗ്രീക്ക്‌ കൈയെഴുത്തുപ്രതികളിലും ഇതര ഭാഷാന്തരങ്ങളിലും ഹ്രസ്വമായ ഉപസംഹാരമാണു (ഏതാനും വാചകങ്ങൾ മാത്രമുള്ളത്‌.) കാണുന്നത്‌. എ.ഡി. എട്ടാം നൂറ്റാണ്ടിലെ കോഡക്‌സ്‌ റെജസിൽ രണ്ട്‌ ഉപസംഹാരവും കാണാം. ഹ്രസ്വമായ ഉപസംഹാരമാണ്‌ അതിൽ ആദ്യം നൽകിയിരിക്കുന്നത്‌. ഓരോ ഉപസംഹാരത്തിന്റെയും തുടക്കത്തിലുള്ള കുറിപ്പിൽ, ഈ ഭാഗങ്ങൾ ചിലയിടങ്ങളിൽ പ്രചാരത്തിലുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ ആ ഉപസംഹാരങ്ങൾക്ക്‌ ആധികാരികതയുണ്ടെന്നൊന്നും ആ കോഡക്‌സ്‌ സൂചിപ്പിക്കുന്നില്ല.

      ഹ്രസ്വമായ ഉപസംഹാരം

      മർ 16:8-നെ തുടർന്നു കാണുന്ന ഹ്രസ്വമായ ഈ ഉപസംഹാരം ദൈവപ്രചോദിതമായി എഴുതിയ തിരുവെഴുത്തുകളുടെ ഭാഗമല്ല. അത്‌ ഇങ്ങനെ വായിക്കുന്നു:

      എന്നാൽ തങ്ങളോടു കല്‌പിച്ചതെല്ലാം അവർ പത്രോസിനോടും കൂടെയുണ്ടായിരുന്നവരോടും ചുരുക്കമായി വിവരിച്ചു. ഇതിനെല്ലാം ശേഷം യേശുതന്നെയും വിശുദ്ധവും അക്ഷയവും ആയ നിത്യരക്ഷയുടെ പ്രഖ്യാപനം കിഴക്കുമുതൽ പടിഞ്ഞാറുവരെ അവർ മുഖേന എത്തിച്ചു.

      ദീർഘമായ ഉപസംഹാരം

      മർ 16:8-നെ തുടർന്നു കാണുന്ന ദീർഘമായ ഈ ഉപസംഹാരം ദൈവപ്രചോദിതമായി എഴുതിയ തിരുവെഴുത്തുകളുടെ ഭാഗമല്ല. അത്‌ ഇങ്ങനെ വായിക്കുന്നു:

      9 ആഴ്‌ചയുടെ ഒന്നാം ദിവസം രാവിലെ ഉയിർപ്പിക്കപ്പെട്ട ശേഷം യേശു ആദ്യം മഗ്‌ദലക്കാരി മറിയയ്‌ക്കു പ്രത്യക്ഷനായി. ഈ മറിയയിൽനിന്നാണ്‌ യേശു ഏഴു ഭൂതങ്ങളെ പുറത്താക്കിയത്‌. 10 മറിയ ചെന്ന്‌ യേശുവിനോടുകൂടെ ഉണ്ടായിരുന്നവരെ വിവരം അറിയിച്ചു. അവരോ കരഞ്ഞ്‌ വിലപിച്ചുകൊണ്ടിരിക്കുകയായിരുന്നു. 11 യേശു ജീവനിലേക്കു വന്നെന്നും താൻ യേശുവിനെ കണ്ടെന്നും മറിയ പറഞ്ഞെങ്കിലും അവർ വിശ്വസിച്ചില്ല. 12 ഇതിനു ശേഷം അവരിൽ രണ്ടു പേർ നാട്ടിൻപുറത്തേക്കു നടന്നുപോകുമ്പോൾ യേശു വേറൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി. 13 അവർ മടങ്ങിവന്ന്‌ ബാക്കിയുള്ളവരോട്‌ ഇക്കാര്യം അറിയിച്ചു. അതും അവർ വിശ്വസിച്ചില്ല. 14 പിന്നെ അവർ പതിനൊന്നു പേരും ഭക്ഷണമേശയ്‌ക്കൽ ഇരിക്കുമ്പോൾ യേശു അവർക്കു പ്രത്യക്ഷനായി. മരിച്ചവരുടെ ഇടയിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ട തന്നെ കണ്ടവരെ വിശ്വസിക്കാതിരുന്ന അവരുടെ വിശ്വാസമില്ലായ്‌മയെയും ഹൃദയകാഠിന്യത്തെയും യേശു കുറ്റപ്പെടുത്തി. 15 എന്നിട്ട്‌ യേശു അവരോടു പറഞ്ഞു: “ലോകമെങ്ങും പോയി സകലസൃഷ്ടികളോടും സന്തോഷവാർത്ത പ്രസംഗിക്കുക. 16 വിശ്വസിക്കുകയും സ്‌നാനമേൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പടും. വിശ്വസിക്കാത്തവനോ ശിക്ഷാവിധിയുണ്ടാകും. 17 വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങൾ ഉണ്ടായിരിക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും, അന്യഭാഷകളിൽ സംസാരിക്കും, 18 സർപ്പങ്ങളെ കൈകൊണ്ട്‌ എടുക്കും. മാരകവിഷം കുടിച്ചാലും അവർക്കു ഹാനി വരില്ല. അവർ രോഗികളുടെ മേൽ കൈ വെക്കുമ്പോൾ അവർ സുഖം പ്രാപിക്കും.”

      19 അങ്ങനെ കർത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം സ്വർഗത്തിലേക്ക്‌ എടുക്കപ്പെട്ട്‌ ദൈവത്തിന്റെ വലതുഭാഗത്ത്‌ ഇരുന്നു. 20 തങ്ങളോടു പറഞ്ഞതനുസരിച്ച്‌ അവർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ്‌ അവരോടൊപ്പം പ്രവർത്തിക്കുകയും അടയാളങ്ങളിലൂടെ ആ ദൂതിനെ പിന്താങ്ങുകയും ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക