-
ലോകത്തിന്റെ യഥാർഥവെളിച്ചംയേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര—വീഡിയോ റഫറൻസ് ഗൈഡ്
-
-
യേശുവിന്റെ ജനനം ഗബ്രിയേൽ മുൻകൂട്ടിപ്പറയുന്നു (gnj 1 13:52–18:26)
-
-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യഹോവ നിന്റെകൂടെയുണ്ട്: ദൈവനാമം അടങ്ങിയ ഈ പദപ്രയോഗവും സമാനമായ പദപ്രയോഗങ്ങളും എബ്രായതിരുവെഴുത്തുകളിൽ ധാരാളമായി കാണുന്നുണ്ട്. (രൂത്ത് 2:4; 2ശമു 7:3; 2ദിന 15:2; യിര 1:19) മറിയയോടു ദൈവദൂതൻ പറഞ്ഞ ഈ വാക്കുകൾക്ക്, ഗിദെയോനെ അഭിസംബോധന ചെയ്ത ദൈവദൂതന്റെ വാക്കുകളോടു സമാനതയുണ്ട്. ന്യായ 6:12-ൽ ആ വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത് “വീരനായ യോദ്ധാവേ, യഹോവ നിന്റെകൂടെയുണ്ട്” എന്നാണ്. ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ, ഈ വാക്യത്തിലെ “യഹോവ നിന്റെകൂടെയുണ്ട്” എന്ന ഭാഗത്ത് കിരിയോസ് (കർത്താവ്) എന്നാണു കാണുന്നതെങ്കിലും ഇതേ പദപ്രയോഗം എബ്രായതിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ കിരിയോസ് എന്ന പദം ഇവിടെ ദൈവനാമത്തിനു പകരമായാണ് ഉപയോഗിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാം. ഇതു ദൈവമായ യഹോവയെയാണു കുറിക്കുന്നതെന്നു മറ്റ് അനേകം ബൈബിൾപരിഭാഷകളും സൂചിപ്പിക്കുന്നുണ്ട്. അതിനായി ആ പരിഭാഷകൾ ഈ വാക്യത്തിലോ അതിന്റെ അടിക്കുറിപ്പിലോ മാർജിനിലെ കുറിപ്പുകളിലോ യഹോവ, യാഹ്വെ, യഹ്വെ, יהוה (യ്ഹ്വ്ഹ് എന്ന എബ്രായചതുരക്ഷരി), കർത്താവ് (വല്യക്ഷരത്തിൽ LORD), അദോനായ് (വല്യക്ഷരത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ആധികാരികമായ പല ഉറവിടങ്ങളും ഇതിനെ പിന്താങ്ങുന്നുമുണ്ട്.—അനു. സി കാണുക.
-