വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 1:46
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 46 അപ്പോൾ മറിയ പറഞ്ഞു: “എന്റെ ദേഹി* യഹോവയെ* വാഴ്‌ത്തു​ന്നു.+

  • ലോക​ത്തി​ന്റെ യഥാർഥ​വെ​ളി​ച്ചം
    യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര—വീഡിയോ റഫറൻസ്‌ ഗൈഡ്‌
    • മറിയ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു (gnj 1 21:14–24:00)

  • ലൂക്കോസ്‌: പഠനക്കു​റി​പ്പു​കൾ—അധ്യായം 1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 1:46

      അപ്പോൾ മറിയ പറഞ്ഞു: 46-55 വാക്യ​ങ്ങ​ളിൽ മറിയ ദൈവത്തെ സ്‌തു​തി​ച്ചു​കൊണ്ട്‌ പറയുന്ന വാക്കുകൾ പരി​ശോ​ധി​ച്ചാൽ, എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ 20-ലധികം തവണ നേരി​ട്ടോ അല്ലാ​തെ​യോ പരാമർശി​ക്കു​ന്ന​താ​യി കാണാം. മറിയ​യു​ടെ വാക്കു​ക​ളിൽ പലതി​നും ശമുവേലിന്റെ അമ്മയായ ഹന്നയുടെ പ്രാർഥ​ന​യു​മാ​യി സാമ്യ​മുണ്ട്‌. ഒരു കുഞ്ഞിനു ജന്മം നൽകു​ന്ന​തു​മാ​യി ബന്ധപ്പെട്ട്‌ മറിയ​യെ​പ്പോ​ലെ​തന്നെ യഹോ​വ​യിൽനിന്ന്‌ അനു​ഗ്രഹം ലഭിച്ച​വ​ളാ​യി​രു​ന്നു ഹന്നയും. (1ശമു 2:1-10) മറിയ നേരി​ട്ടോ അല്ലാ​തെ​യോ പരാമർശിച്ച മറ്റു ചില തിരു​വെ​ഴു​ത്തു​ഭാ​ഗങ്ങൾ ഇവയാണ്‌: സങ്ക 35:9; ഹബ 3:18; യശ 61:10 (47-ാം വാക്യം); ഉൽ 30:13; മല 3:12 (48-ാം വാക്യം); ആവ 10:21; സങ്ക 111:9 (49-ാം വാക്യം); ഇയ്യ 12:19 (52-ാം വാക്യം); സങ്ക 107:9 (53-ാം വാക്യം); യശ 41:8, 9; സങ്ക 98:3 (54-ാം വാക്യം); മീഖ 7:20; യശ 41:8; 2ശമു 22:51(55-ാം വാക്യം). മറിയ​യു​ടെ ആത്മീയ​ത​യും തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചുള്ള അറിവും വെളി​പ്പെ​ടു​ത്തുന്ന ആ വാക്കു​ക​ളിൽ വിലമ​തി​പ്പും നിറഞ്ഞു​നി​ന്നി​രു​ന്നു. ഇനി, യഹോവ ധാർഷ്ട്യ​മു​ള്ള​വ​രെ​യും ശക്തരെ​യും താഴ്‌ത്തു​ന്ന​വ​നാ​ണെ​ന്നും തന്നെ സേവി​ക്കാൻ ആഗ്രഹി​ക്കുന്ന സാധു​ക്ക​ളെ​യും പാവ​പ്പെ​ട്ട​വ​രെ​യും സഹായി​ക്കു​ന്ന​വ​നാ​ണെ​ന്നും വർണി​ച്ചതു മറിയ​യു​ടെ വിശ്വാസത്തിന്റെ ആഴമാണു വെളി​പ്പെ​ടു​ത്തു​ന്നത്‌.

      എന്റെ ദേഹി: കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള സൈക്കി എന്ന ഗ്രീക്കു​പദം ഇവിടെ മുഴു​വ്യ​ക്തി​യെ​യും കുറി​ക്കു​ന്നു. ഇവിടെ, “എന്റെ ദേഹി” എന്ന പദപ്ര​യോ​ഗത്തെ “ഞാൻ” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താം.​—പദാവ​ലി​യിൽ “ദേഹി” കാണുക.

      എന്റെ ദേഹി യഹോ​വയെ വാഴ്‌ത്തു​ന്നു: അഥവാ, “എന്റെ ദേഹി യഹോ​വ​യു​ടെ മഹത്ത്വത്തെ വാഴ്‌ത്തു​ന്നു (പ്രസി​ദ്ധ​മാ​ക്കു​ന്നു).” മറിയ​യു​ടെ ഈ വാക്കുകൾ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ സങ്ക 34:3; 69:30 എന്നതു​പോ​ലുള്ള വാക്യങ്ങൾ നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​ന്നേ​ക്കാം. അതേ വാക്യ​ത്തി​ലോ തൊട്ടു​ചേർന്നുള്ള വാക്യ​ത്തി​ലോ (സങ്ക 69:31) ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടുള്ള ബൈബിൾഭാ​ഗ​ങ്ങ​ളാണ്‌ ഇവ. ലൂക്ക 1:46-ലെ “വാഴ്‌ത്തു​ന്നു” എന്നതിന്റെ അതേ ഗ്രീക്കു​പ​ദ​മാണ്‌ (മെഗാ​ലി​നോ) സങ്കീർത്ത​ന​ങ്ങ​ളി​ലെ ആ വാക്യ​ങ്ങ​ളു​ടെ സെപ്‌റ്റുവജിന്റ്‌ പരിഭാ​ഷ​യി​ലും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. സിമാക്കസിന്റെ ഗ്രീക്കു​പ​രി​ഭാഷ അടങ്ങിയ തുകൽച്ചുരുളിന്റെ ഒരു ശകലത്തിൽ (പപ്പൈ​റസ്‌ വിൻഡോ​ബോ​നെൻസിസ്‌ ഗ്രീക്ക്‌ 39777, എ.ഡി. മൂന്നാം നൂറ്റാ​ണ്ടി​ലെ​യോ നാലാം നൂറ്റാ​ണ്ടി​ലെ​യോ.) സങ്ക 69-ന്റെ (സെപ്‌റ്റുവജിന്റിൽ 68) ഒരു ഭാഗം കാണാം. ഈ ശകലത്തി​ലെ സങ്ക 69:13, 30, 31 വാക്യ​ങ്ങ​ളിൽ ദൈവ​നാ​മം കിരി​യോസ്‌ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടില്ല, പകരം ദൈവ​നാ​മ​ത്തി​ലെ നാല്‌ അക്ഷരങ്ങൾ പുരാതന എബ്രാ​യ​ലി​പി​യിൽ ( അല്ലെങ്കിൽ ) കൊടു​ക്കു​ക​യാ​ണു ചെയ്‌തി​ട്ടു​ള്ളത്‌. ഈ തെളി​വും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കുന്ന പശ്ചാത്ത​ല​വും കണക്കി​ലെ​ടു​ത്താ​ണു ലൂക്ക 1:46-ൽ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.​—ഈ വാക്യ​ത്തി​ലെ അപ്പോൾ മറിയ പറഞ്ഞു എന്നതിന്റെ പഠനക്കു​റി​പ്പും ലൂക്ക 1:6, 25, 38 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും അനു. സി-യും കാണുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക