വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 2:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 ശിമെയോൻ അവരെ അനു​ഗ്ര​ഹി​ച്ചുകൊണ്ട്‌ കുഞ്ഞിന്റെ അമ്മയായ മറിയയോ​ടു പറഞ്ഞു: “ഇസ്രായേ​ലിൽ അനേക​രു​ടെ വീഴ്‌ച​യ്‌ക്കും എഴു​ന്നേൽപ്പി​നും ഇവൻ കാരണ​മാ​കും.+ ഇവൻ ഒരു അടയാ​ള​വു​മാ​യി​രി​ക്കും; ആളുകൾ ഇവന്‌ എതിരെ സംസാ​രി​ക്കും.+ ഇതി​നൊക്കെ​യാണ്‌ ദൈവം ഈ കുഞ്ഞിനെ നിയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

  • ലൂക്കോസ്‌
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 2:34

      വീക്ഷാഗോപുരം,

      3/15/1994, പേ. 25

  • ലോക​ത്തി​ന്റെ യഥാർഥ​വെ​ളി​ച്ചം
    യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര—വീഡിയോ റഫറൻസ്‌ ഗൈഡ്‌
    • ശിമെയോനു ക്രിസ്‌തു​വി​നെ കാണാ​നുള്ള പദവി കിട്ടുന്നു (gnj 1 45:04–48:50)

  • ലൂക്കോസ്‌: പഠനക്കു​റി​പ്പു​കൾ—അധ്യായം 2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2:34

      എഴു​ന്നേൽപ്പി​നും: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന അനസ്‌താ​സിസ്‌ എന്ന ഗ്രീക്കു​പദം മിക്ക​പ്പോ​ഴും “പുനരു​ത്ഥാ​നം” എന്നാണു ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. (മത്ത 22:23-ന്റെ പഠനക്കു​റി​പ്പു കാണുക.) ഈ വാക്യ​ത്തി​ലെ ശിമെയോന്റെ വാക്കുകൾ, ആളുകൾ യേശു​വി​നോ​ടു പ്രതി​ക​രി​ക്കു​ന്നതു പല വിധത്തി​ലാ​യി​രി​ക്കും എന്നാണു സൂചി​പ്പി​ച്ചത്‌. ആ പ്രതി​ക​രണം അവരുടെ ഹൃദയ​വി​ചാ​രങ്ങൾ എന്താ​ണെന്നു വെളി​പ്പെ​ടു​ത്തു​മാ​യി​രു​ന്നു. (ലൂക്ക 2:35) അവിശ്വാ​സി​കൾ യേശു​വിന്‌ എതിരെ സംസാ​രി​ക്കു​മാ​യി​രു​ന്നു, അഥവാ അവനെ പുച്ഛി​ക്കു​മാ​യി​രു​ന്നു. വിശ്വാ​സ​മി​ല്ലാത്ത അക്കൂട്ടർ യേശു​വി​നെ തള്ളിക്ക​ള​യു​ക​യും യേശു കാരണം ഇടറി​വീ​ഴു​ക​യും ചെയ്യു​മാ​യി​രു​ന്നു. മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ, പല ജൂതന്മാ​രും യേശു എന്ന കല്ലിൽ തട്ടി ഇടറി​വീ​ഴു​ക​തന്നെ ചെയ്‌തു. (യശ 8:14) എന്നാൽ മറ്റു ചിലർ യേശു​വിൽ വിശ്വ​സി​ക്കു​മാ​യി​രു​ന്നു. (യശ 28:16) ‘പിഴവു​ക​ളും പാപങ്ങ​ളും കാരണം മരിച്ച​വ​രാ​യി​രുന്ന’ അവർ ഒരു ആലങ്കാ​രി​കാർഥ​ത്തിൽ പുനരു​ത്ഥാ​ന​പ്പെ​ടു​മാ​യി​രു​ന്നു, അഥവാ എഴു​ന്നേൽക്കു​മാ​യി​രു​ന്നു. അതിലൂ​ടെ അവർക്കു ലഭിക്കു​ന്ന​തോ? ദൈവ​മു​മ്പാ​കെ നീതി​യുള്ള ഒരു നിലയും.​—എഫ 2:1

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക