-
ലൂക്കോസ് 4:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 എന്നിട്ട് യേശു ചുരുൾ ചുരുട്ടി സേവകന്റെ കൈയിൽ തിരികെ കൊടുത്തിട്ട് അവിടെ ഇരുന്നു. സിനഗോഗിലുണ്ടായിരുന്ന എല്ലാവരും യേശുവിനെത്തന്നെ നോക്കിക്കൊണ്ടിരുന്നു.
-
-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഇരുന്നു: ഇങ്ങനെ ചെയ്തതിലൂടെ, താൻ സംസാരിക്കാൻപോകുകയാണെന്നു സൂചിപ്പിക്കുകയായിരുന്നു യേശു. സിനഗോഗിൽ കൂടിവന്നവരുടെ മുന്നിൽ നിന്ന് വായിക്കുന്ന ഒരാൾ തിരിച്ച് തന്റെ ഇരിപ്പിടത്തിൽ പോയി ഇരിക്കുന്നതിനു പകരം അവിടെയുള്ള ‘എല്ലാവർക്കും’ കാണാവുന്ന ഒരിടത്ത് ഇരുന്ന് പഠിപ്പിക്കുന്നതായിരുന്നു അന്നത്തെ രീതി.—മത്ത 5:1-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
-