-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
പാപിനിയായി അറിയപ്പെട്ടിരുന്ന ഒരു സ്ത്രീ: ബൈബിൾ പറയുന്നതനുസരിച്ച് എല്ലാ മനുഷ്യരും പാപികളാണ്. (2ദിന 6:36; റോമ 3:23; 5:12) അതുകൊണ്ട് ഇവിടെ ഈ പദം കുറിക്കുന്നത്, പാപപ്രവൃത്തികൾ ചെയ്യുന്നതിനു സമൂഹത്തിൽ പേരുകേട്ടവരെയായിരിക്കാം. ഇവർ ഒരുപക്ഷേ അധാർമികജീവിതം നയിച്ചിരുന്നവരോ കുറ്റകൃത്യങ്ങൾ ചെയ്തിരുന്നവരോ ആയിരിക്കാം. (ലൂക്ക 19:7, 8) യേശുവിന്റെ പാദങ്ങളിൽ പാപിനിയായ ഒരു സ്ത്രീ, സാധ്യതയനുസരിച്ച് ഒരു വേശ്യ, തൈലം ഒഴിച്ചതിനെക്കുറിച്ച് ലൂക്കോസ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. “(പാപിനിയായി) അറിയപ്പെട്ടിരുന്ന” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദപ്രയോഗത്തിന്റെ അക്ഷരാർഥം “(പാപിനി) ആയിരുന്ന” എന്നാണ്. പക്ഷേ സാധ്യതയനുസരിച്ച് ഇവിടെ അത് അർഥമാക്കുന്നത്, ആ സ്ത്രീയുടെ എടുത്തുപറയത്തക്ക ഒരു സവിശേഷതയെയോ അവർ ഏതു തരക്കാരിയായിരുന്നു എന്നതിനെയോ ആണ്. ഇനി ആ സ്ത്രീ ഒരു പ്രത്യേകഗണത്തിൽപ്പെടുന്നവളായിരുന്നു എന്നും ആ പദപ്രയോഗത്തിന് അർഥമാക്കാനാകും.
-