-
ലൂക്കോസ് 8:39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
39 “നീ വീട്ടിലേക്കു പൊയ്ക്കൊള്ളൂ! എന്നിട്ട് ദൈവം നിനക്കു ചെയ്തുതന്നതൊക്കെ മറ്റുള്ളവരെ അറിയിക്കുക.” അങ്ങനെ, അയാൾ പോയി യേശു അയാൾക്കു ചെയ്തുകൊടുത്ത കാര്യങ്ങൾ നഗരത്തിലെങ്ങും പ്രസിദ്ധമാക്കി.
-
-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ദൈവം നിനക്കു ചെയ്തുതന്നതൊക്കെ മറ്റുള്ളവരെ അറിയിക്കുക: തന്റെ അത്ഭുതങ്ങൾ പരസ്യമാക്കരുതെന്നു സാധാരണ പറയാറുള്ള യേശു (മർ 1:44; 3:12; 7:36; ലൂക്ക 5:14) ഇത്തവണ പക്ഷേ, നടന്നതെല്ലാം വീട്ടുകാരോടു പറയാനാണ് ഈ മനുഷ്യനോട് ആവശ്യപ്പെട്ടത്. എന്തുകൊണ്ട്? യേശുവിനോട് ആ പ്രദേശം വിട്ടുപോകാൻ ആവശ്യപ്പെട്ടിരുന്നതുകൊണ്ട് യേശുവിന് അവരെ നേരിട്ട് കണ്ട് സംസാരിക്കാൻ കഴിയുമായിരുന്നില്ല എന്നതായിരിക്കാം ഒരു കാരണം. ഇനി, പന്നിക്കൂട്ടം ചത്തൊടുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിച്ചേക്കാവുന്ന കിംവദന്തികൾക്കു തടയിടാനും ആ മനുഷ്യന്റെ സാക്ഷിമൊഴി ഉപകരിക്കുമായിരുന്നു.
നഗരത്തിലെങ്ങും: മർ 5:20-ലെ സമാന്തരവിവരണത്തിൽ കാണുന്നതു “ദക്കപ്പൊലിയിൽ” എന്നാണ്. അതുകൊണ്ട് ഇവിടെ പറഞ്ഞിരിക്കുന്ന നഗരം ദക്കപ്പൊലി പ്രദേശത്തെ ഒരു നഗരമായിരിക്കാനാണു സാധ്യത.—പദാവലിയിൽ “ദക്കപ്പൊലി” കാണുക.
-