വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 10:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 അയാളുടെ അടുത്ത്‌ ചെന്ന്‌ എണ്ണയും വീഞ്ഞും ഒഴിച്ച്‌ മുറി​വു​കൾ വെച്ചു​കെട്ടി. പിന്നെ അയാളെ തന്റെ മൃഗത്തി​ന്റെ പുറത്ത്‌ കയറ്റി ഒരു സത്രത്തിൽ കൊണ്ടു​ചെന്ന്‌ പരിച​രി​ച്ചു.

  • ലൂക്കോസ്‌
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 10:34

      വീക്ഷാഗോപുരം,

      7/1/1998, പേ. 31

      1/1/1990, പേ. 29

  • ലൂക്കോസ്‌: പഠനക്കു​റി​പ്പു​കൾ—അധ്യായം 10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10:34

      എണ്ണയും വീഞ്ഞും ഒഴിച്ച്‌ മുറി​വു​കൾ വെച്ചു​കെട്ടി: യേശുവിന്റെ ദൃഷ്ടാ​ന്ത​ക​ഥ​യി​ലെ എല്ലാ വിശദാം​ശ​ങ്ങ​ളും ശ്രദ്ധാ​പൂർവം രേഖ​പ്പെ​ടു​ത്തിയ വൈദ്യ​നായ ലൂക്കോസ്‌, മുറി​വി​നു നൽകുന്ന പരിച​ര​ണ​ത്തെ​ക്കു​റി​ച്ചും വിവരി​ച്ചി​ട്ടുണ്ട്‌. അക്കാലത്ത്‌ നിലവി​ലി​രുന്ന ചികി​ത്സാ​രീ​തി​യു​മാ​യി ഈ വിവരണം നന്നായി യോജി​ക്കു​ന്നു​മുണ്ട്‌. കാരണം അന്നൊക്കെ മുറി​വി​നുള്ള വീട്ടു​ചി​കി​ത്സ​യാ​യി എണ്ണയും വീഞ്ഞും ഉപയോ​ഗി​ക്കുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. മുറിവിന്റെയും ചതവിന്റെയും വേദന​യ്‌ക്കു ശമനം ലഭിക്കാ​നാ​യി​രി​ക്കാം ഒരുപക്ഷേ എണ്ണ ഉപയോ​ഗി​ച്ചി​രു​ന്നത്‌. (യശ 1:6 താരത​മ്യം ചെയ്യുക.) വീഞ്ഞിന്‌, മുറിവ്‌ പഴുക്കു​ന്നതു തടയാ​നും അണുബാ​ധ​യ്‌ക്ക്‌ ഒരു പരിധി​വരെ തടയി​ടാ​നും കഴിയു​മാ​യി​രു​ന്നു. മുറിവ്‌ വ്രണമാ​കാ​തി​രി​ക്കാ​നാ​യി അതു വെച്ചു​കെ​ട്ടു​ന്ന​തി​നെ​ക്കു​റി​ച്ചും ലൂക്കോസ്‌ വിവരി​ച്ചി​ട്ടുണ്ട്‌.

      ഒരു സത്രം: ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “എല്ലാവ​രെ​യും സ്വീക​രി​ക്കുന്ന, അഥവാ കൈ​ക്കൊ​ള്ളുന്ന സ്ഥലം” എന്നാണ്‌. വഴിയാ​ത്ര​ക്കാർക്കും അവരുടെ മൃഗങ്ങൾക്കും തങ്ങാനുള്ള സൗകര്യ​വും യാത്ര​ക്കാർക്കു വേണ്ട അവശ്യ​സാ​ധ​ന​ങ്ങ​ളും സത്രങ്ങ​ളിൽ ലഭിച്ചി​രു​ന്നു. ഇനി, വഴിയാ​ത്ര​ക്കാർ അവിടെ ഏൽപ്പി​ച്ചി​ട്ടു​പോ​കു​ന്ന​വർക്കു വേണ്ട പരിച​ര​ണ​വും സത്രക്കാ​രൻ നൽകു​മാ​യി​രു​ന്നു, അതിനു പ്രത്യേ​കം പണം കൊടു​ക്ക​ണ​മാ​യി​രു​ന്നെന്നു മാത്രം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക