-
ലൂക്കോസ് 12:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 എന്നിട്ട് എന്നോടുതന്നെ ഇങ്ങനെ പറയും: “അനേകവർഷത്തേക്കു വേണ്ടതെല്ലാം നീ സ്വരുക്കൂട്ടിയിരിക്കുന്നു. ഇനി വിശ്രമിച്ചുകൊള്ളുക. തിന്നുക, കുടിക്കുക, ആനന്ദിക്കുക.”’
-
-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
എന്നോടുതന്നെ: അഥവാ “എന്റെ ദേഹിയോടുതന്നെ.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദം 19, 20 വാക്യങ്ങളിൽ മൂന്നു പ്രാവശ്യം കാണാം. സന്ദർഭം നോക്കിയാണ് ഈ പദത്തിന്റെ അർഥം തീരുമാനിക്കാറുള്ളത്. (പദാവലിയിൽ “ദേഹി” കാണുക.) ഇവിടെ ഈ പദം കുറിക്കുന്നത് ആ വ്യക്തിയെത്തന്നെയാണ്. അതായത്, ആളുകൾക്കു കാണുകയും സ്പർശിക്കുകയും ചെയ്യാവുന്ന, ആ വ്യക്തിയെ മുഴുവനുമാണ്. അല്ലാതെ മനുഷ്യശരീരത്തിന് അകത്തുള്ള, കാണാനോ സ്പർശിക്കാനോ കഴിയാത്ത എന്തിനെയെങ്കിലുമല്ല. അതുകൊണ്ട്, “എന്നോടുതന്നെ” എന്ന പദപ്രയോഗത്തിനും “എന്റെ ദേഹിയോടുതന്നെ” എന്ന പദപ്രയോഗത്തിനും അടിസ്ഥാനപരമായി ഒരേ അർഥമാണ്.—ഈ വാക്യത്തിലെ നീ എന്നതിന്റെ പഠനക്കുറിപ്പും ലൂക്ക 12:20-ന്റെ പഠനക്കുറിപ്പും കാണുക.
നീ: അഥവാ “ദേഹീ നീ.” ബുദ്ധിശൂന്യനായ ആ മനുഷ്യൻ ഇവിടെ തന്നോടുതന്നെ സംസാരിക്കുകയാണ്. ഈ വാക്യത്തിലെ എന്നോടുതന്നെ എന്നതിന്റെ പഠനക്കുറിപ്പിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ ആ വ്യക്തിയെത്തന്നെയാണു കുറിക്കുന്നത്.—പദാവലിയിൽ “ദേഹി” കാണുക.
-