-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ആ അടിമ: ലൂക്ക 12:42-ൽ പറഞ്ഞിരിക്കുന്ന കാര്യസ്ഥനെക്കുറിച്ചാണ് ഇവിടെ അടിമ എന്നു പറഞ്ഞിരിക്കുന്നത്. വിശ്വസ്തനായിരുന്നാൽ ‘ആ അടിമയ്ക്കു’ പ്രതിഫലം ലഭിക്കും. (ലൂക്ക 12:43, 44) എന്നാൽ അവിശ്വസ്തനെങ്കിൽ അയാളെ ‘കഠിനമായി ശിക്ഷിക്കും.’ (ലൂക്ക 12:46) വാസ്തവത്തിൽ യേശുവിന്റെ വാക്കുകൾ, വിശ്വസ്തനായ കാര്യസ്ഥനുള്ള ഒരു മുന്നറിയിപ്പാണ്. ഇനി, മത്ത 24:45-51-ൽ കാണുന്ന സമാന്തരവിവരണത്തിലെ ദൃഷ്ടാന്തത്തിൽ ‘ദുഷ്ടനായ ആ അടിമ എന്നെങ്കിലും . . . ഹൃദയത്തിൽ പറഞ്ഞാൽ’ എന്ന വാക്കുകളുടെ അർഥവും ഇതിനോടു സമാനമാണ്. ഭാവിയിൽ ‘ആ അടിമ ദുഷ്ടനായിത്തീരും’ എന്നു പ്രവചിക്കുകയായിരുന്നില്ല യേശു; ‘ദുഷ്ടനായ ഒരു അടിമയെ’ യേശു നിയമിക്കുകയുമല്ലായിരുന്നു. മറിച്ച് വിശ്വസ്തനായ അടിമ എന്നെങ്കിലും ദുഷ്ടനായ ഒരു അടിമയുടെ സ്വഭാവവിശേഷതകൾ കാണിച്ചുതുടങ്ങിയാൽ എന്തു സംഭവിക്കും എന്ന മുന്നറിയിപ്പു നൽകുകയായിരുന്നു.
-