-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ബുദ്ധിപൂർവം പ്രവർത്തിച്ചതിന്: അഥവാ “പ്രായോഗികജ്ഞാനത്തോടെ (വിവേകത്തോടെ) പ്രവർത്തിച്ചതിന്.” ഫ്രോനിമൊസ് എന്ന ഗ്രീക്കുപദം ഇവിടെ “ബുദ്ധിപൂർവം” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഇതിനോടു ബന്ധമുള്ള ഒരു നാമവിശേഷണത്തിന്റെ രൂപങ്ങളെ, ഈ വാക്യത്തിന്റെതന്നെ അവസാനഭാഗത്ത് ബുദ്ധിശാലികൾ എന്നും മത്ത 7:24; 24:45; 25:2; ലൂക്ക 12:42 എന്നീ വാക്യങ്ങളിൽ “വിവേകി” എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.— മത്ത 24:45; ലൂക്ക 12:42 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഈ വ്യവസ്ഥിതി: ഇവിടെ കാണുന്ന ഏയോൻ എന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “യുഗം” എന്നാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തെ അല്ലെങ്കിൽ യുഗത്തെ വേർതിരിച്ചുകാണിക്കുന്ന പ്രത്യേകതകളെയോ സാഹചര്യങ്ങളെയോ സ്ഥിതിവിശേഷത്തെയോ ഇതിനു കുറിക്കാനാകും. ഇവിടെ അത് അർഥമാക്കുന്നത്, ഇന്നത്തെ നീതികെട്ട വ്യവസ്ഥിതിയെയും ലൗകികസുഖങ്ങൾ തേടുന്ന ജീവിതരീതിയെയും ആണ്.—പദാവലിയിൽ “വ്യവസ്ഥിതി(കൾ)” കാണുക.
-