32 എന്നാൽ നിന്റെ വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചിട്ടുണ്ട്.+ നീ തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരങ്ങളെ ബലപ്പെടുത്തണം.”+
തിരിഞ്ഞുവന്നശേഷം: അഥവാ “തിരിച്ചുവരവിനു ശേഷം.” അമിതമായ ആത്മവിശ്വാസവും മനുഷ്യഭയവും ഒക്കെ കാരണം പത്രോസ് വീണുപോകുമെങ്കിലും അദ്ദേഹം ആ വീഴ്ചയിൽനിന്ന് കരകയറുന്നതിനെക്കുറിച്ചാണ് സാധ്യതയനുസരിച്ച് യേശു ഇവിടെ പറഞ്ഞത്.—സുഭ 29:25 താരതമ്യം ചെയ്യുക.