-
ലൂക്കോസ് 22:64വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
64 അവർ യേശുവിന്റെ മുഖം മൂടിയിട്ട്, “നിന്നെ അടിച്ചത് ആരാണെന്നു പ്രവചിക്ക്” എന്നു പറയുന്നുണ്ടായിരുന്നു.
-
-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
പ്രവചിക്ക്: “പ്രവചിക്ക്” എന്നു യേശുവിനോടു പറഞ്ഞപ്പോൾ ഭാവി മുൻകൂട്ടിപ്പറയാനല്ല, അടിച്ചത് ആരാണെന്നു ദിവ്യവെളിപാടിലൂടെ മനസ്സിലാക്കിയെടുക്കാനാണ് അവർ ആവശ്യപ്പെട്ടത്. യേശുവിനെ ഉപദ്രവിച്ചവർ യേശുവിന്റെ മുഖം മൂടിയിരുന്നെന്ന് ഈ വാക്യത്തിൽ കാണുന്നുണ്ട്. ചുറ്റും നടക്കുന്നതൊന്നും കാണാൻ പറ്റാത്തതുകൊണ്ട്, തന്നെ അടിക്കുന്നത് ആരാണെന്നു കണ്ടുപിടിക്കാൻ അവർ യേശുവിനെ വെല്ലുവിളിക്കുകയായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്.—മത്ത 26:68-ന്റെ പഠനക്കുറിപ്പുകാണുക.
-