7 യേശു ഹെരോദിന്റെ അധികാരപരിധിയിൽപ്പെട്ടവനാണെന്നു മനസ്സിലാക്കിയപ്പോൾ+ പീലാത്തൊസ് യേശുവിനെ ഹെരോദിന്റെ അടുത്തേക്ക് അയച്ചു. ആ സമയത്ത് ഹെരോദ് യരുശലേമിലുണ്ടായിരുന്നു.
ഹെരോദ്: അതായത് ഹെരോദ് അന്തിപ്പാസ്, മഹാനായ ഹെരോദിന്റെ മകൻ. ഗലീലയുടെയും പെരിയയുടെയും ജില്ലാഭരണാധികാരിയായിരുന്നു അന്തിപ്പാസ്. യേശുവിനെ ഹെരോദിന്റെ മുന്നിൽ ഹാജരാക്കിയ കാര്യം ലൂക്കോസ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.—ലൂക്ക 3:1; പദാവലി കാണുക.