വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ഒരു സാക്ഷി​യാ​യി​ട്ടാണ്‌ ഈ മനുഷ്യൻ വന്നത്‌; എല്ലാ തരം മനുഷ്യ​രും യോഹ​ന്നാൻ മുഖാ​ന്തരം വിശ്വ​സിക്കേ​ണ്ട​തി​നു വെളി​ച്ചത്തെ​ക്കു​റിച്ച്‌ സാക്ഷി പറയാ​നാണ്‌ അദ്ദേഹം വന്നത്‌.+

  • യോഹന്നാൻ
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 1:7

      വീക്ഷാഗോപുരം,

      5/15/1995, പേ. 30-31

  • യോഹ​ന്നാൻ: പഠനക്കു​റി​പ്പു​കൾ—അധ്യായം 1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 1:7

      ഒരു സാക്ഷി​യാ​യി: അഥവാ “സാക്ഷ്യം നൽകാൻ.” ഇവിടെ “സാക്ഷി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​നാ​മം (മാർട്ടു​റീയ) യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ പലയി​ട​ത്തും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. വാസ്‌ത​വ​ത്തിൽ മറ്റു മൂന്നു സുവി​ശേ​ഷ​ങ്ങ​ളി​ലാ​യി ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​ന്റെ ഇരട്ടി​യോ​ളം വരും അത്‌. ഇതി​നോ​ടു ബന്ധമുള്ള മാർട്ടു​റേഓ എന്ന ഗ്രീക്കു​ക്രിയ (വാക്യ​ത്തിൽ സാക്ഷി പറയുക എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.) യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ 39 തവണ ഉപയോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മറ്റു സുവി​ശേ​ഷ​ങ്ങ​ളിൽ 2 തവണ മാത്രമേ കാണു​ന്നു​ള്ളൂ. (മത്ത 23:31; ലൂക്ക 4:22) യോഹ​ന്നാൻ സ്‌നാ​പ​ക​നെ​ക്കു​റിച്ച്‌ പറയുന്ന സ്ഥലങ്ങളിൽ ഈ ഗ്രീക്കു​ക്രിയ അനേകം പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ അദ്ദേഹത്തെ “സാക്ഷി​യായ യോഹ​ന്നാൻ” എന്നു​പോ​ലും വിളി​ക്കാ​മെന്നു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. (യോഹ 1:8, 15, 32, 34; 3:26; 5:33; യോഹ 1:20-ന്റെ പഠനക്കു​റി​പ്പു കാണുക.) യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ യേശു​വി​ന്റെ ശുശ്രൂ​ഷ​യെ​ക്കു​റിച്ച്‌ പറയുന്ന ഭാഗങ്ങ​ളി​ലും ഈ ക്രിയ ധാരാ​ള​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. യേശു ‘സാക്ഷി പറയു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള’ പരാമർശം ഈ സുവി​ശേ​ഷ​ത്തിൽ പലയി​ട​ത്തും കാണാം. (യോഹ 8:14, 17, 18) അതിൽ ഏറ്റവും ശ്രദ്ധേ​യ​മാ​ണു പൊന്തി​യൊസ്‌ പീലാ​ത്തൊ​സി​നോ​ടുള്ള യേശു​വി​ന്റെ ഈ വാക്കുകൾ: “സത്യത്തി​നു സാക്ഷി​യാ​യി നിൽക്കാൻവേ​ണ്ടി​യാ​ണു ഞാൻ ജനിച്ചത്‌. ഞാൻ ലോക​ത്തേക്കു വന്നിരി​ക്കു​ന്ന​തും അതിനാ​യി​ട്ടാണ്‌.” (യോഹ 18:37) യോഹ​ന്നാ​നു ലഭിച്ച വെളി​പാ​ടിൽ യേശു​വി​നെ “വിശ്വ​സ്‌ത​സാ​ക്ഷി,” “വിശ്വ​സ്‌ത​നും സത്യവാ​നും ആയ സാക്ഷി” എന്നൊക്കെ വിളി​ച്ചി​രി​ക്കു​ന്ന​താ​യും കാണാം.​—വെളി 1:5; 3:14.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക