-
യോഹന്നാൻ 1:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 അദ്ദേഹത്തിന്റെ ആ നിറവിൽനിന്നാണു നമുക്ക് എല്ലാവർക്കും നിലയ്ക്കാത്ത അനർഹദയ ലഭിച്ചത്.
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
നിലയ്ക്കാത്ത അനർഹദയ: അക്ഷ. “അനർഹദയയ്ക്കു മേൽ അനർഹദയ.” അനർഹദയ എന്നതിന്റെ ഗ്രീക്കുപദം ഖാരിസ് ആണ്. ദൈവത്തിന്റെ വലിയ ഉദാരത, അളവറ്റ സ്നേഹം, ദയ എന്നിവയെയാണ് ഇവിടെ അതു കുറിക്കുന്നത്. ഒരാൾ പ്രത്യേകമായി എന്തെങ്കിലും ചെയ്തതുകൊണ്ടോ ആ വ്യക്തിക്ക് അർഹതയുള്ളതുകൊണ്ടോ ലഭിക്കുന്നതല്ല ഇത്. മറിച്ച് നൽകുന്നയാളുടെ ഔദാര്യം ഒന്നുമാത്രമാണ് ഇതിനു പിന്നിൽ. (പദാവലിയിൽ “അനർഹദയ” കാണുക.) മൂലപാഠത്തിൽ ഖാരിസ് എന്ന പദം രണ്ടു പ്രാവശ്യം ആവർത്തിച്ചിരിക്കുന്നതും അവയെ ബന്ധിപ്പിക്കാൻ “മേൽ” എന്ന് അർഥം വരുന്ന ഗ്രീക്കുപദം (ആന്റി) ഉപയോഗിച്ചിരിക്കുന്നതും സൂചിപ്പിക്കുന്നത് അനർഹദയ നിലയ്ക്കാതെ, സമൃദ്ധമായി ഒഴുകിയെത്തുന്നതിനെയാണ്.
-