-
യോഹന്നാൻ 1:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 “ഞാൻ ക്രിസ്തുവല്ല” എന്ന് ഒട്ടും മടിക്കാതെ യോഹന്നാൻ സമ്മതിച്ചുപറഞ്ഞു.
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യോഹന്നാൻ സമ്മതിച്ചുപറഞ്ഞു: അക്ഷ. “യോഹന്നാൻ സമ്മതിച്ച് സാക്ഷി പറഞ്ഞു.” യോഹന്നാൻ വെളിച്ചത്തെക്കുറിച്ച് സാക്ഷി പറയാൻ വന്നതുകൊണ്ട് യോഹ 1:7-ൽ അദ്ദേഹത്തെ “സാക്ഷി” (മാർട്ടുറീയ എന്ന ഗ്രീക്കുപദത്തിന്റെ ഒരു രൂപമാണ് ഇത്. അതേ പദമാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.) എന്നു വിളിച്ചിരിക്കുന്നു. എന്നാൽ ഈ വാക്യഭാഗത്ത് അതേ ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്നത്, യേശുവിനെക്കുറിച്ച് യോഹന്നാൻ നടത്തിയ പ്രഖ്യാപനത്തെ സൂചിപ്പിക്കാനാണ്. യേശുവിനെക്കുറിച്ച് യോഹന്നാൻ പറഞ്ഞ കാര്യങ്ങൾ 20-ാം വാക്യംമുതൽ രേഖപ്പെടുത്തിയിട്ടുണ്ട്.
-