വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 2:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 കയറുകൊണ്ട്‌ ഒരു ചാട്ടയു​ണ്ടാ​ക്കി ആടുമാ​ടു​കളെ​യും അവരെയെ​ല്ലാ​വരെ​യും ദേവാ​ല​യ​ത്തി​നു പുറത്താ​ക്കി. നാണയം മാറ്റിക്കൊ​ടു​ക്കു​ന്ന​വ​രു​ടെ നാണയങ്ങൾ യേശു ചിതറി​ച്ചു​ക​ളഞ്ഞു, അവരുടെ മേശകൾ മറിച്ചി​ട്ടു.+

  • യോഹന്നാൻ
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 2:15

      വഴിയും സത്യവും, പേ. 43

  • യോഹ​ന്നാൻ: പഠനക്കു​റി​പ്പു​കൾ—അധ്യായം 2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2:15

      ചാട്ട: “ചാട്ട” എന്നതിന്റെ ഗ്രീക്കു​പദം (സ്‌ഖോ​യ്‌നീ​ഓൺ) കുറി​ക്കു​ന്നത്‌ ഈറ്റയോ ഞാങ്ങണ​യോ മറ്റേ​തെ​ങ്കി​ലും വസ്‌തു​വോ കൊണ്ട്‌ ഉണ്ടാക്കുന്ന ഒരു തരം കയറി​നെ​യാണ്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ‘ദേവാ​ല​യ​ത്തിൽനിന്ന്‌ ആടുമാ​ടു​കളെ പുറത്താ​ക്കാ​നാണ്‌’ യേശു ചാട്ട ഉപയോ​ഗി​ച്ചത്‌. അപ്പോൾ സ്വാഭാ​വി​ക​മാ​യും അവയെ വിറ്റി​രു​ന്ന​വ​രും അവയുടെ പുറകേ ആലയവ​ള​പ്പി​നു വെളി​യി​ലേക്കു പോയി​ക്കാ​ണും. ഇനി, പ്രാവു​കളെ വിൽക്കു​ന്ന​വരെ യേശു വഴക്കു പറഞ്ഞ്‌ പുറത്താ​ക്കി​യെ​ന്നാ​ണു തൊട്ട​ടുത്ത വാക്യ​ത്തിൽ കാണു​ന്നത്‌. അവി​ടെ​യാ​കട്ടെ ചാട്ട​യെ​ക്കു​റിച്ച്‌ ഒന്നും പറയു​ന്നു​മില്ല. അതു കാണി​ക്കു​ന്നതു യേശു കച്ചവട​ക്കാർക്കു നേരെ ചാട്ട പ്രയോ​ഗി​ച്ചില്ല എന്നാണ്‌. എന്തായാ​ലും സത്യാ​രാ​ധ​നയെ കച്ചവട​ച്ച​ര​ക്കാ​ക്കി​യവർ ഒടുവിൽ ദേവാ​ല​യ​വ​ള​പ്പിൽനിന്ന്‌ പുറത്തു​പോ​കാൻ നിർബ​ന്ധി​ത​രാ​യി.

      ആടുമാ​ടു​ക​ളെ​യും അവരെ​യെ​ല്ലാ​വ​രെ​യും ദേവാ​ല​യ​ത്തി​നു പുറത്താ​ക്കി: യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ, യരുശ​ലേ​മി​ലെ ദേവാ​ല​യ​ത്തിൽ കച്ചവടം നടത്തി​യി​രു​ന്ന​വരെ രണ്ടു തവണ പുറത്താ​ക്കി. അങ്ങനെ ചെയ്‌ത ആദ്യസ​ന്ദർഭ​ത്തെ​ക്കു​റി​ച്ചാണ്‌ ഇവിടെ വിവരി​ച്ചി​രി​ക്കു​ന്നത്‌. എ.ഡി. 30-ലെ പെസഹ​യോട്‌ അനുബ​ന്ധിച്ച്‌ ദൈവ​ത്തി​ന്റെ അഭിഷി​ക്ത​പു​ത്ര​നാ​യി യേശു യരുശ​ലേ​മി​ലേക്ക്‌ ആദ്യമാ​യി വന്ന സമയമാ​യി​രു​ന്നു അത്‌. (അനു. എ7 കാണുക.) എ.ഡി. 33, നീസാൻ 10-ന്‌ യേശു രണ്ടാമ​തും ആലയം ശുദ്ധീ​ക​രി​ച്ചു. ഇതെക്കു​റി​ച്ചാണ്‌ മത്തായി​യു​ടെ​യും (21:12, 13) മർക്കോ​സി​ന്റെ​യും (11:15-18) ലൂക്കോ​സി​ന്റെ​യും (19:45, 46) സുവി​ശേ​ഷ​ങ്ങ​ളിൽ വിവരി​ച്ചി​രി​ക്കു​ന്നത്‌.​—അനു. എ7 കാണുക.

      നാണയം മാറ്റി​ക്കൊ​ടു​ക്കു​ന്നവർ: മത്ത 21:12-ന്റെ പഠനക്കു​റി​പ്പു കാണുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക