22 അതിനു ശേഷം യേശുവും ശിഷ്യന്മാരും യഹൂദ്യയിലെ നാട്ടിൻപുറത്തേക്കു പോയി. അവിടെ യേശു അവരുടെകൂടെ കുറച്ച് കാലം താമസിച്ച് ആളുകളെ സ്നാനപ്പെടുത്തി.+
യേശു . . . ആളുകളെ സ്നാനപ്പെടുത്തി: സാധ്യതയനുസരിച്ച് ഇവിടെ യേശുവിന്റെ നിർദേശപ്രകാരം മറ്റുള്ളവരാണു സ്നാനപ്പെടുത്തിയത്. കാരണം “യേശുവല്ല, ശിഷ്യന്മാരാണു സ്നാനപ്പെടുത്തിയത്” എന്നു യോഹ 4:2 പറയുന്നു.