-
യോഹന്നാൻ 8:59വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
59 അപ്പോൾ അവർ യേശുവിനെ എറിയാൻ കല്ല് എടുത്തു. എന്നാൽ അവർ കാണാത്ത വിധം യേശു ഒളിച്ചു. പിന്നെ ദേവാലയത്തിൽനിന്ന് പോയി.
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യേശുവിനെ എറിയാൻ കല്ല് എടുത്തു: ഏതാണ്ട് രണ്ടു മാസം കഴിഞ്ഞ് ജൂതന്മാർ വീണ്ടും ദേവാലയത്തിൽവെച്ച് യേശുവിനെ കൊല്ലാൻ ശ്രമിക്കുന്നുണ്ട്. (യോഹ 10:31) ദേവാലയം പുതുക്കിപ്പണിയുന്ന ജോലികൾ അപ്പോഴും നടക്കുന്നുണ്ടായിരുന്നതുകൊണ്ട് പണിസ്ഥലത്തുനിന്നായിരിക്കാം അവർക്ക് ആ കല്ലുകൾ കിട്ടിയത്.
-