-
യോഹന്നാൻ 11:39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
39 “ഈ കല്ല് എടുത്തുമാറ്റ്” എന്നു യേശു പറഞ്ഞു. അപ്പോൾ, മരിച്ചവന്റെ പെങ്ങളായ മാർത്ത പറഞ്ഞു: “കർത്താവേ, നാലു ദിവസമായല്ലോ. ദുർഗന്ധം കാണും.”
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
നാലു ദിവസമായല്ലോ: അക്ഷ. “നാലാമത്തേതാണ്.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം വാസ്തവത്തിൽ ഒരു ക്രമസൂചകസംഖ്യയെ സൂചിപ്പിക്കുന്ന പദമാണ്. എന്നാൽ ആ സംഖ്യ ‘ദിവസത്തെയാണു’ കുറിക്കുന്നതെന്നു സന്ദർഭം വ്യക്തമാക്കുന്നുണ്ട്. സാധ്യതയനുസരിച്ച് അപ്പോഴേക്കും മൂന്നു പൂർണദിവസങ്ങളും നാലാം ദിവസത്തിന്റെ ഒരു ഭാഗവും കഴിഞ്ഞുപോയിരുന്നു.
ദുർഗന്ധം കാണും: മാർത്തയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്, ഒരു മൃതശരീരം വിപുലമായ തോതിൽ സുഗന്ധദ്രവ്യങ്ങളൊക്കെ ഇട്ട്, ദീർഘകാലത്തേക്കു സൂക്ഷിച്ചുവെക്കുന്ന രീതി ജൂതന്മാർക്കില്ലായിരുന്നു എന്നാണ്. അഥവാ ലാസറിന്റെ കാര്യത്തിൽ അങ്ങനെ ചെയ്തിരുന്നെങ്കിൽ ശരീരത്തിൽനിന്ന് ദുർഗന്ധം വരുമെന്നു മാർത്ത പറയില്ലായിരുന്നു. ലാസറിന്റെ കൈകാലുകൾ തുണികൊണ്ട് ചുറ്റുകയും ‘മുഖം ഒരു തുണികൊണ്ട് മൂടുകയും’ ചെയ്തിരുന്നു എന്നതു ശരിയാണ്. അതു പക്ഷേ ശരീരം കേടാകാതെ സൂക്ഷിക്കുന്നതിനായിരിക്കാൻ തീരെ സാധ്യതയില്ല.—യോഹ 11:44.
-