-
യോഹന്നാൻ 12:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 പിറ്റേന്ന്, ഉത്സവത്തിനു വന്നുകൂടിയ ഒരു വലിയ ജനക്കൂട്ടം യേശു യരുശലേമിലേക്കു വരുന്നെന്നു കേട്ടിട്ട്
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
പിറ്റേന്ന്: അതായത്, എ.ഡി. 33 നീസാൻ 9-ാം തീയതി രാവിലെ. വാസ്തവത്തിൽ തലേന്ന് വൈകുന്നേരത്തെ സൂര്യാസ്തമയത്തോടെ നീസാൻ 9 തുടങ്ങിയിരുന്നു. യേശു കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽവെച്ച് അത്താഴം കഴിച്ചത് അപ്പോഴാണ്.—യോഹ 12:1-ന്റെ പഠനക്കുറിപ്പും അനു. ബി12-ഉം കാണുക.
ഉത്സവം: ഇവിടെ പറഞ്ഞിരിക്കുന്ന ഉത്സവം പെസഹയാണെന്നു സന്ദർഭം സൂചിപ്പിക്കുന്നു. (യോഹ 11:55; 12:1; 13:1) നീസാൻ 14-ാം തീയതി ആഘോഷിച്ചിരുന്ന പെസഹയും നീസാൻ 15 മുതൽ 21 വരെ നീണ്ടുനിന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും (ലേവ 23:5, 6; സംഖ 28:16, 17; അനു. ബി15 കാണുക.) തമ്മിൽ യേശുവിന്റെ കാലമായപ്പോഴേക്കും അഭേദ്യമായ ബന്ധമുണ്ടായിരുന്നതുകൊണ്ട്, നീസാൻ 14 മുതൽ 21 വരെയുള്ള എട്ടു ദിവസത്തെയും ഒരൊറ്റ ഉത്സവമായാണു കണക്കാക്കിയിരുന്നത്. (ലൂക്ക 22:1) “പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം എന്നു വിളിക്കുന്ന എട്ടു ദിവസത്തെ ഉത്സവത്തെ” കുറിച്ച് ജോസീഫസും പറയുന്നുണ്ട്.—അനു. ബി12 കാണുക.
-