-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അതിലും വലിയതും: തന്റെ ശിഷ്യന്മാർ താൻ ചെയ്തതിനെക്കാൾ വലിയ അത്ഭുതങ്ങൾ ചെയ്യുമെന്നല്ല യേശു ഇവിടെ ഉദ്ദേശിച്ചത്. മറിച്ച് താൻ ചെയ്തതിനെക്കാൾ വിപുലമായി അവർ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുമെന്നു താഴ്മയോടെ അംഗീകരിക്കുകയായിരുന്നു യേശു. യേശുവിന്റെ അനുഗാമികൾ യേശുവിനെക്കാൾ കൂടുതൽ പ്രദേശം പ്രവർത്തിച്ചുതീർക്കുകയും കൂടുതൽ ആളുകളോടു സംസാരിക്കുകയും കൂടുതൽ കാലം പ്രവർത്തിക്കുകയും ചെയ്യുമായിരുന്നു. താൻ തുടങ്ങിവെച്ച പ്രവർത്തനം ശിഷ്യന്മാർ തുടർന്നും ചെയ്യാൻ യേശു പ്രതീക്ഷിച്ചിരുന്നെന്നാണ് ആ വാക്കുകൾ തെളിയിക്കുന്നത്.
-