-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
പുണ്യപ്രവൃത്തി: അക്ഷ. “വിശുദ്ധസേവനം.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ലാറ്റ്രിയ എന്ന ഗ്രീക്കുപദം ഒരു ആരാധനാപ്രവൃത്തിയെ സൂചിപ്പിക്കുന്ന പദമാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ നാമപദം ദൈവത്തെ സേവിക്കുന്നതുമായി ബന്ധപ്പെട്ട് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. (റോമ 9:4; 12:1; എബ്ര 9:1, 6) ഇതിനോടു ബന്ധമുള്ള ലാറ്റ്രിയോ എന്ന ഗ്രീക്കുക്രിയാപദത്തെക്കുറിച്ച് മനസ്സിലാക്കാൻ ലൂക്ക 1:75-ന്റെ പഠനക്കുറിപ്പു കാണുക.
-