വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 17:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 സത്യത്താൽ അവരും വിശു​ദ്ധീ​ക​രി​ക്കപ്പെടേ​ണ്ട​തിന്‌ അവർക്കു​വേണ്ടി ഞാൻ എന്നെത്തന്നെ വിശു​ദ്ധീ​ക​രി​ക്കു​ന്നു.

  • യോഹ​ന്നാൻ: പഠനക്കു​റി​പ്പു​കൾ—അധ്യായം 17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 17:19

      എന്നെത്തന്നെ വിശു​ദ്ധീ​ക​രി​ക്കു​ന്നു: അഥവാ “എന്നെത്തന്നെ വേർതി​രി​ക്കു​ന്നു.” മനുഷ്യ​നാ​യി ജനിച്ച​പ്പോൾത്തന്നെ യേശു വിശു​ദ്ധ​നാ​യി​രു​ന്നു. (ലൂക്ക 1:35) തന്റെ ഭൗമിക ജീവി​ത​ത്തി​ലു​ട​നീ​ളം യേശു ആ വിശുദ്ധി കാത്തു​സൂ​ക്ഷി​ക്കു​ക​യും ചെയ്‌തു. (പ്രവൃ 4:27; എബ്ര 7:26) യേശു മോച​ന​വി​ല​യാ​യി അർപ്പിച്ച ബലി ഉൾപ്പെ​ടെ​യുള്ള യേശു​വി​ന്റെ കറയറ്റ ജീവി​ത​മാ​ണു തന്റെ അനുഗാ​മി​കളെ ദൈവ​സേ​വ​ന​ത്തി​നാ​യി വിശു​ദ്ധീ​ക​രി​ക്കാൻ അഥവാ വേർതി​രി​ക്കാൻ വഴി​യൊ​രു​ക്കി​യത്‌. അവർക്കു​വേണ്ടി ഞാൻ എന്നെത്തന്നെ വിശു​ദ്ധീ​ക​രി​ക്കു​ന്നെന്നു യേശു​വി​നു പിതാ​വി​നോ​ടു പ്രാർഥി​ക്കാ​നാ​യത്‌ അതു​കൊ​ണ്ടാണ്‌. യേശു​വി​ന്റെ അനുഗാ​മി​കൾ സത്യത്താൽ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന​തോ? യേശു​വി​ന്റെ കാൽച്ചു​വ​ടു​കൾക്കു തൊട്ടു​പി​ന്നാ​ലെ ചെല്ലു​ക​യും യേശു പഠിപ്പിച്ച സത്യങ്ങ​ളും ദൈവ​വ​ച​ന​മായ ബൈബി​ളി​ലെ സത്യങ്ങ​ളും അനുസ​രിച്ച്‌ ജീവി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ അവർ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. (യോഹ 17:17; 2തിമ 2:20, 21; എബ്ര 12:14) എങ്കിൽപ്പോ​ലും സ്വതവേ അർഹത​യു​ള്ള​തു​കൊ​ണ്ടല്ല, യേശു​ക്രി​സ്‌തു​വി​ലൂ​ടെ​യാണ്‌ അവർ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌.​—റോമ 3:23-26; എബ്ര 10:10.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക