-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മറ്റൊരു ശിഷ്യൻ: സാധ്യതയനുസരിച്ച് ഇത് അപ്പോസ്തലനായ യോഹന്നാനാണ്. കാരണം തന്റെ സുവിശേഷത്തിൽ എവിടെയും സ്വന്തം പേര് പറയാതിരിക്കുന്നത് അദ്ദേഹത്തിന്റെ ഒരു രീതിയാണ്. (യോഹ 13:23; 19:26; 20:2; 21:7; 21:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ഇനി, യോഹ 20:2-8-ൽ യേശുവിന്റെ പുനരുത്ഥാനത്തെ തുടർന്നുള്ള സംഭവങ്ങൾ വിവരിക്കുന്നിടത്തും പത്രോസിന്റെയും യോഹന്നാന്റെയും കാര്യം ഒരുമിച്ചാണു പറഞ്ഞിരിക്കുന്നത്. ഗലീലക്കാരനായ യോഹന്നാൻ എങ്ങനെയാണു മഹാപുരോഹിതന്റെ പരിചയക്കാരനായത് എന്നു ബൈബിളിൽ പറയുന്നില്ല. എന്തായാലും മഹാപുരോഹിതന്റെ വീട്ടുകാരുമായി പരിചയമുള്ളതുകൊണ്ടാണ് കാവൽക്കാരനുണ്ടായിരുന്നിട്ടും ആ വീടിന്റെ നടുമുറ്റത്ത് കയറാൻ യോഹന്നാനു കഴിഞ്ഞത്. പത്രോസിന് അവിടെ പ്രവേശിക്കാനുള്ള അനുവാദം നേടിയെടുക്കാനും അതുകൊണ്ട് അദ്ദേഹത്തിനു കഴിഞ്ഞു.—യോഹ 18:16.
-