-
യോഹന്നാൻ 19:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അപ്പോൾ, മുൾക്കിരീടവും പർപ്പിൾ നിറത്തിലുള്ള വസ്ത്രവും ധരിച്ച യേശു പുറത്തേക്കു വന്നു. പീലാത്തൊസ് അവരോട്, “ഇതാ, ആ മനുഷ്യൻ!” എന്നു പറഞ്ഞു.
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഇതാ, ആ മനുഷ്യൻ!: കഠിനമർദനത്തിന്റെ ഫലമായി ആകെ മുറിവേറ്റ നിലയിലായിരുന്നിട്ടും യേശു അന്തസ്സും ശാന്തതയും കൈവിടാതെ നിന്നതു പീലാത്തൊസുപോലും ശ്രദ്ധിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഈ വാക്കുകളിൽ സഹതാപത്തോടൊപ്പം യേശുവിനോടുള്ള ആദരവും ഉണ്ടായിരുന്നിരിക്കാം. വൾഗേറ്റ് പരിഭാഷയിൽ ഇവിടെ കാണുന്ന എക്കേ ഹോമോ എന്ന പദപ്രയോഗം പല കലാസൃഷ്ടികൾക്കും ആധാരവിഷയമായിട്ടുണ്ട്. എബ്രായതിരുവെഴുത്തുകൾ പരിചയമുണ്ടായിരുന്നവർക്കു പീലാത്തൊസിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ സെഖ 6:12-ലെ പ്രവചനം മനസ്സിലേക്കു വന്നുകാണും. അവിടെ മിശിഹയെക്കുറിച്ച്, “നാമ്പ് എന്നു പേരുള്ള മനുഷ്യൻ ഇതാ” എന്നു രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം.
-