-
യോഹന്നാൻ 21:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 മൂന്നാമത് യേശു, “യോഹന്നാന്റെ മകനായ ശിമോനേ, നിനക്ക് എന്നോട് ഇഷ്ടമുണ്ടോ” എന്നു ചോദിച്ചു. “നിനക്ക് എന്നോട് ഇഷ്ടമുണ്ടോ” എന്ന ഈ മൂന്നാമത്തെ ചോദ്യം കേട്ടപ്പോൾ പത്രോസിന് ആകെ സങ്കടമായി. പത്രോസ് യേശുവിനോടു പറഞ്ഞു: “കർത്താവേ, അങ്ങയ്ക്ക് എല്ലാം അറിയാം. എനിക്ക് അങ്ങയെ എത്ര ഇഷ്ടമാണെന്ന് അങ്ങയ്ക്ക് അറിയാമല്ലോ.” അപ്പോൾ യേശു പത്രോസിനോടു പറഞ്ഞു: “എന്റെ കുഞ്ഞാടുകളെ തീറ്റുക.+
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മൂന്നാമത്: പത്രോസ് മൂന്നു വട്ടം തന്റെ കർത്താവിനെ തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ തന്നോടുള്ള സ്നേഹത്തിന് ഉറപ്പേകാൻ യേശു പത്രോസിനു മൂന്ന് അവസരം കൊടുക്കുന്നു. യേശുവിനോടു സ്നേഹമുണ്ടെന്നു പത്രോസ് ഉറപ്പിച്ചുപറഞ്ഞപ്പോൾ, വിശുദ്ധസേവനത്തിനു മറ്റെല്ലാത്തിനെക്കാളും പ്രാധാന്യം കൊടുത്തുകൊണ്ട് ആ സ്നേഹവും ഇഷ്ടവും തെളിയിക്കാൻ യേശു പറയുന്നു. ഉത്തരവാദിത്വപ്പെട്ട മറ്റു സഹോദരന്മാരോടൊപ്പം പത്രോസ് ക്രിസ്തുവിന്റെ വിശ്വസ്താനുഗാമികളായ ആട്ടിൻപറ്റത്തിന് ആത്മീയഭക്ഷണം കൊടുക്കുകയും അവരെ ബലപ്പെടുത്തുകയും മേയ്ക്കുകയും ചെയ്യണമായിരുന്നു. യേശുവിന്റെ ആ അനുഗാമികൾ അഭിഷിക്തരായിരുന്നെങ്കിലും ആത്മീയഭക്ഷണം വേണ്ടവരായിരുന്നു അവരും.—ലൂക്ക 22:32.
-