-
യോഹന്നാൻ 21:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 യേശു പത്രോസിനോടു പറഞ്ഞു: “ഞാൻ വരുന്നതുവരെ ഇവനുണ്ടായിരിക്കണം എന്നാണ് എന്റെ ഇഷ്ടമെങ്കിൽ നിനക്ക് എന്താണ്? നീ തുടർന്നും എന്നെ അനുഗമിക്കുക.”
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഞാൻ വരുന്നതുവരെ: യേശു ഇങ്ങനെ പറഞ്ഞപ്പോൾ, യോഹന്നാൻ അപ്പോസ്തലൻ തങ്ങളെക്കാൾ കൂടുതൽ കാലം ജീവിച്ചിരിക്കുമെന്നൊരു ധാരണ മറ്റ് അപ്പോസ്തലന്മാർക്കു ലഭിച്ചുകാണും. വാസ്തവത്തിൽ ഈ സംഭവത്തിനു ശേഷം യോഹന്നാൻ ഏതാണ്ട് 70 വർഷംകൂടെ ജീവിക്കുകയും വിശ്വസ്തമായി ദൈവത്തെ സേവിക്കുകയും ചെയ്തു. സാധ്യതയനുസരിച്ച് ഏറ്റവും അവസാനം മരിച്ച അപ്പോസ്തലനും ഇദ്ദേഹമാണ്. ഇനി, “ഞാൻ വരുന്നതുവരെ” എന്ന യേശുവിന്റെ വാക്കുകൾ കേട്ടപ്പോൾ, ‘മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതിനെക്കുറിച്ച്’ യേശു പറഞ്ഞതും ശിഷ്യന്മാർ ഓർത്തുകാണും. (മത്ത 16:28) ഒരർഥത്തിൽ യേശു ‘വരുന്നതുവരെ’ യോഹന്നാൻ ജീവിച്ചിരിക്കുകയും ചെയ്തു. അത് എങ്ങനെയാണ്? പത്മൊസ് ദ്വീപിലേക്കു നാടുകടത്തപ്പെട്ട യോഹന്നാന്റെ ജീവിതാവസാനത്തോടടുത്ത് അദ്ദേഹത്തിന് ഒരു വെളിപാട് ലഭിച്ചു. യേശു ‘കർത്താവിന്റെ ദിവസത്തിൽ’ രാജാധികാരത്തോടെ വരുമ്പോൾ സംഭവിക്കാനിരിക്കുന്ന ചില കാര്യങ്ങളുടെ പ്രതീകങ്ങളാണ് അദ്ദേഹം അതിൽ കണ്ടത്. അത്യത്ഭുതകരമായ ദർശനങ്ങളായിരുന്നു അവ. ഒടുവിൽ യേശു, “ഞാൻ വേഗം വരുകയാണ്” എന്നു പറഞ്ഞപ്പോൾ യോഹന്നാൻ ആവേശത്തോടെ “ആമേൻ! കർത്താവായ യേശുവേ, വരേണമേ” എന്നു പറഞ്ഞു. ആ ദർശനങ്ങൾ അദ്ദേഹത്തെ അത്രയേറെ സ്വാധീനിച്ചെന്നാണ് അതു തെളിയിക്കുന്നത്.—വെളി 1:1, 9, 10; 22:20.
-