വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 യേശു അവരോ​ടു പറഞ്ഞു: “പിതാ​വി​ന്റെ അധികാ​ര​പ​രി​ധി​യിൽപ്പെട്ട സമയങ്ങ​ളെ​യും കാലങ്ങ​ളെ​യും കുറിച്ച്‌ നിങ്ങൾ അറിയേണ്ട ആവശ്യ​മില്ല.+

  • പ്രവൃത്തികൾ
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 1:7

      സമഗ്രസാക്ഷ്യം, പേ. 16

      വീക്ഷാഗോപുരം,

      11/15/1998, പേ. 17-18

      9/15/1998, പേ. 10-11

      ഉണരുക!,

      5/8/1998, പേ. 21

  • പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 1:7

      പിതാ​വി​ന്റെ അധികാ​ര​പ​രി​ധി​യിൽപ്പെട്ട: അഥവാ “പിതാ​വി​ന്റെ അധികാ​ര​ത്തി​ലുള്ള.” തന്റെ ഉദ്ദേശ്യ​ങ്ങൾ നിറ​വേ​റ്റേണ്ട ‘കാലങ്ങ​ളും സമയങ്ങ​ളും’ നിശ്ചയി​ക്കാ​നുള്ള അവകാശം യഹോവ തനിക്കാ​യി മാറ്റി​വെ​ച്ചി​രി​ക്കു​ന്നു എന്നാണ്‌ ഈ പദപ്ര​യോ​ഗം സൂചി​പ്പി​ക്കു​ന്നത്‌. സമയം നിശ്ചയി​ക്കു​ക​യും പാലി​ക്കു​ക​യും ചെയ്യു​ന്ന​തിൽ ഏറ്റവും മികച്ച മാതൃ​ക​യാണ്‌ യഹോവ. അന്ത്യം വരുന്ന “ആ ദിവസ​വും മണിക്കൂ​റും” ഏതാ​ണെന്നു “പിതാ​വി​ന​ല്ലാ​തെ ആർക്കും,” പുത്ര​നു​പോ​ലും അറിയി​ല്ലെന്നു യേശു തന്റെ മരണത്തി​നു മുമ്പ്‌ പറഞ്ഞു.—മത്ത 24:36; മർ 13:32.

      സമയങ്ങ​ളെ​യും കാലങ്ങ​ളെ​യും: ഈ രണ്ടു പദങ്ങൾ സമയത്തി​ന്റെ രണ്ടു വ്യത്യ​സ്‌ത​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു പറയു​ന്നത്‌. സമയങ്ങൾ എന്ന്‌ ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു ഖ്‌റോ​ണൊസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ ബഹുവ​ച​ന​രൂ​പ​മാണ്‌. ആ പദത്തിന്‌, കൃത്യ​മായ സമയ​ദൈർഘ്യം നിശ്ചയി​ച്ചി​ട്ടി​ല്ലാത്ത, ഹ്രസ്വ​മോ ദീർഘ​മോ ആയ ഒരു കാലഘ​ട്ടത്തെ കുറി​ക്കാ​നാ​കും. കയ്‌റോസ്‌ എന്ന ഗ്രീക്കു​പ​ദ​മാ​കട്ടെ (ഇതിനെ ചില​പ്പോ​ഴൊ​ക്കെ “നിശ്ചി​ത​സ​മയം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌; അതിന്റെ ബഹുവ​ച​ന​രൂ​പ​ത്തെ​യാണ്‌ ഇവിടെ കാലങ്ങൾ എന്നു തർജമ ചെയ്‌തി​രി​ക്കു​ന്നത്‌.) പലപ്പോ​ഴും ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തിന്‌ അഥവാ സമയപ്പ​ട്ടി​ക​യ്‌ക്ക്‌ ഉള്ളിലുള്ള, ഭാവി​കാ​ല​ഘ​ട്ട​ങ്ങളെ കുറി​ക്കാ​നാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. പ്രധാ​ന​മാ​യും ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യം, രാജ്യം എന്നിവ​യു​മാ​യി ബന്ധപ്പെ​ട്ടാ​ണു കയ്‌റോസ്‌ എന്ന പദം കാണു​ന്നത്‌.—പ്രവൃ 3:19; 1തെസ്സ 5:1; മർ 1:15; ലൂക്ക 21:24 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക