-
പ്രവൃത്തികൾ 2:46വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
46 അവർ മുടങ്ങാതെ എല്ലാ ദിവസവും ഒരേ മനസ്സോടെ ദേവാലയത്തിൽ വരുകയും പലപല വീടുകളിൽവെച്ച് ഭക്ഷണം കഴിക്കുകയും നിറഞ്ഞ മനസ്സോടെയും തികഞ്ഞ സന്തോഷത്തോടെയും ഭക്ഷണം പങ്കുവെക്കുകയും
-
-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
പലപല വീടുകളിൽവെച്ച്: അഥവാ “വീടുതോറും പോയി.” കറ്റൊയ്കോൻ (അക്ഷ. “വീടുകളനുസരിച്ച്”) എന്ന ഗ്രീക്ക് പദപ്രയോഗത്തിലെ കറ്റാ എന്ന പദം “ഓരോന്നായി” എന്ന അർഥത്തിലാണു മനസ്സിലാക്കേണ്ടത്. സാധ്യതയനുസരിച്ച് ഈ അവശ്യഘട്ടത്തിൽ, ശിഷ്യന്മാർ യരുശലേമിലും സമീപപ്രദേശങ്ങളിലും താമസിച്ചിരുന്ന ഓരോരോ സഹവിശ്വാസികളുടെ വീടുകളിൽ കൂടിവന്ന്, ഒരുമിച്ച് ഭക്ഷണം കഴിച്ചു.—പ്രവൃ 5:42; 20:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
-