-
പ്രവൃത്തികൾ 5:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 ഇതു കേട്ട് അവർ അതിരാവിലെ ദേവാലയത്തിൽ ചെന്ന് പഠിപ്പിക്കാൻതുടങ്ങി.
മഹാപുരോഹിതനും കൂടെയുള്ളവരും സൻഹെദ്രിൻ സഭയെയും ഇസ്രായേൽമക്കളുടെ മൂപ്പന്മാരുടെ സംഘത്തെയും വിളിച്ചുകൂട്ടിയിട്ട് അപ്പോസ്തലന്മാരെ വിളിച്ചുകൊണ്ടുവരാൻ ജയിലിലേക്ക് ആളയച്ചു.
-
-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഇസ്രായേൽമക്കൾ: അഥവാ “ഇസ്രായേൽജനം; ഇസ്രായേല്യർ.”—പദാവലിയിൽ “ഇസ്രായേൽ” കാണുക.
മൂപ്പന്മാരുടെ സംഘം: അഥവാ “മൂപ്പന്മാരുടെ സമിതി.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗെറൂസിയ എന്ന ഗ്രീക്കുപദത്തിനു യോഹ 3:4-ൽ കാണുന്ന ഗീറോൻ (അക്ഷ. “പ്രായമേറിയ പുരുഷൻ.”) എന്ന പദവുമായി ബന്ധമുണ്ട്. ഈ രണ്ടു പദങ്ങളും ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഒരിടത്ത് മാത്രമേ കാണുന്നുള്ളൂ. (മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.) മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും ചേർന്ന, യരുശലേമിലെ പരമോന്നത ജൂതകോടതിയായ സൻഹെദ്രിൻ തന്നെയാണു “മൂപ്പന്മാരുടെ സംഘം” എന്നു ചിലർ അഭിപ്രായപ്പെടുന്നു. (ലൂക്ക 22:66-ന്റെ പഠനക്കുറിപ്പു കാണുക.) എന്നാൽ ഈ വാക്യത്തിൽ ‘സൻഹെദ്രിനെയും’ ‘മൂപ്പന്മാരുടെ സംഘത്തെയും’ രണ്ടായിട്ടാണു കാണേണ്ടത്. പക്ഷേ ‘മൂപ്പന്മാരുടെ സംഘത്തിലെ’ ചിലർ സൻഹെദ്രിനിലെ ഔദ്യോഗിക അംഗങ്ങളായിരുന്നിരിക്കാനും സാധ്യതയുണ്ട്. മറ്റു ചിലർ, സൻഹെദ്രിന്റെ ഉപദേഷ്ടാക്കളുമായിരുന്നിരിക്കാം.
-