വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 7:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 ഈജിപ്‌തിലും ചെങ്കടലിലും+ 40 വർഷം വിജനഭൂമിയിലും+ അത്ഭുത​ങ്ങ​ളും അടയാളങ്ങളും+ പ്രവർത്തി​ച്ച്‌ മോശ അവരെ നയിച്ചു​കൊ​ണ്ടു​വന്നു.+

  • പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 7:36

      40 വർഷം: ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽനിന്ന്‌ പുറ​പ്പെ​ട്ടു​പോന്ന ബി.സി. 1513 മുതൽ അവർ വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പ്രവേ​ശിച്ച ബി.സി. 1473 വരെ ഉള്ള കാലഘ​ട്ട​ത്തെ​ക്കു​റി​ച്ചാണ്‌ ഇവിടെ പറഞ്ഞി​രി​ക്കു​ന്നത്‌. ഈ 40 വർഷക്കാ​ല​ത്തും അതിനു മുമ്പും മോശ പല അത്ഭുത​ങ്ങ​ളും അടയാ​ള​ങ്ങ​ളും കാണിച്ചു. ഉദാഹ​ര​ണ​ത്തിന്‌, ഈജി​പ്‌തി​ലേക്കു തിരിച്ചു ചെന്ന മോശ ആദ്യം ഇസ്രാ​യേൽമൂ​പ്പ​ന്മാ​രു​ടെ​യെ​ല്ലാം മുന്നിൽവെച്ച്‌ അടയാ​ളങ്ങൾ കാണിച്ചു. (പുറ 4:30, 31) പിന്നെ ആ ജനത്തെ വിടു​വി​ക്കുന്ന സമയം​വരെ ഫറവോ​ന്റെ​യും ഈജി​പ്‌തി​ലെ എല്ലാ ആളുക​ളു​ടെ​യും മുന്നിൽവെ​ച്ചും യഹോവ മോശ​യി​ലൂ​ടെ വലിയ അത്ഭുതങ്ങൾ പ്രവർത്തി​ക്കു​ക​യും അടയാ​ളങ്ങൾ കാണി​ക്കു​ക​യും ചെയ്‌തു. പിന്നീട്‌, ഫറവോ​നെ​യും സൈന്യ​ത്തെ​യും ചെങ്കട​ലിൽവെച്ച്‌ ഉന്മൂലനം ചെയ്‌ത​തി​ലും മോശ​യ്‌ക്ക്‌ ഒരു പങ്കുണ്ടാ​യി​രു​ന്നു. (പുറ 14:21-31; 15:4; ആവ 11:2-4) മോശ​യു​മാ​യി ബന്ധപ്പെട്ട ഏറ്റവും ശ്രദ്ധേ​യ​മായ ഒരു അത്ഭുതം, ഇസ്രാ​യേ​ല്യർക്കു വിജന​ഭൂ​മി​യിൽ ദിവസ​വും മന്ന ലഭിച്ച​താ​യി​രു​ന്നു. ബി.സി. 1473-ന്റെ തുടക്ക​ത്തിൽ അവർ കനാൻദേ​ശത്തെ വിളവു​കൾ ഭക്ഷിക്കു​ന്ന​തു​വരെ 40 വർഷക്കാ​ലം അവർക്ക്‌ അത്ഭുത​ക​ര​മാ​യി മന്ന കിട്ടി.—പുറ 16:35; യോശ 5:10-12.

      അത്ഭുത​ങ്ങ​ളും: പ്രവൃ 2:19-ന്റെ പഠനക്കു​റി​പ്പു കാണുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക