-
പ്രവൃത്തികൾ 8:36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
36 പോകുന്ന വഴിക്ക് അവർ ഒരു ജലാശയത്തിന്റെ അടുത്ത് എത്തി. അപ്പോൾ ഷണ്ഡൻ, “ദാ, വെള്ളം! സ്നാനമേൽക്കാൻ ഇനി എനിക്ക് എന്താണു തടസ്സം” എന്നു ചോദിച്ചു.
-
-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
സ്നാനമേൽക്കാൻ: അഥവാ “നിമജ്ജനം ചെയ്യാൻ.” ബാപ്റ്റിഡ്സോ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “മുക്കുക; ആഴ്‌ത്തുക” എന്നൊക്കെയാണ്. സ്നാനപ്പെടുന്നയാൾ വെള്ളത്തിൽ പൂർണമായി മുങ്ങണമെന്നു വാക്യസന്ദർഭം സൂചിപ്പിക്കുന്നു. സ്നാനപ്പെടാൻ ഒരാളുടെ മേൽ വെള്ളം ഒഴിക്കുകയോ തളിക്കുകയോ ചെയ്‌താൽ മതിയായിരുന്നെങ്കിൽ ഷണ്ഡനു സ്നാനമേൽക്കാൻ ഒരു ജലാശയത്തിന്റെ ആവശ്യം വരില്ലായിരുന്നു. എന്നാൽ അദ്ദേഹം തന്റെ രഥം ഒരു “ജലാശയത്തിന്റെ അടുത്ത്” നിറുത്തി എന്നാണു നമ്മൾ വായിക്കുന്നത്. ഈ ജലാശയം ഒരു നദിയായിരുന്നോ അരുവിയായിരുന്നോ കുളമായിരുന്നോ എന്നൊന്നും അറിയില്ലെങ്കിലും “ഫിലിപ്പോസും ഷണ്ഡനും വെള്ളത്തിൽ ഇറങ്ങി” എന്നു വിവരണം പറയുന്നുണ്ട്. (പ്രവൃ 8:38) സ്നാനപ്പെടുമ്പോൾ ഒരാൾ വെള്ളത്തിൽ പൂർണമായി മുങ്ങണമെന്ന വസ്തുതയെ മറ്റു ബൈബിൾഭാഗങ്ങളും ശരിവെക്കുന്നു. ഉദാഹരണത്തിന്, യേശു സ്നാനപ്പെട്ടത് ഒരു നദിയിലാണ്, യോർദാനിൽ. ഇനി, സ്നാപകയോഹന്നാൻ ആളുകളെ സ്നാനപ്പെടുത്താനായി ഒരിക്കൽ യോർദാൻ താഴ്വരയിൽ ശലേമിന് അടുത്തുള്ള ഒരു സ്ഥലം തിരഞ്ഞെടുത്തത് ‘അവിടെ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ടാണ്’ എന്നു തിരുവെഴുത്തുകൾ പറയുന്നു. (യോഹ 3:23) 2രാജ 5:14-ൽ നയമാൻ “യോർദാനിൽ ഏഴു പ്രാവശ്യം മുങ്ങി” എന്നു പറയുന്നിടത്ത് സെപ്‌റ്റുവജിന്റിൽ കാണുന്നതും ബാപ്റ്റിഡ്സോ എന്ന ഗ്രീക്കുപദംതന്നെയാണ്. ഇനി, തിരുവെഴുത്തുകളിൽ സ്നാനത്തെ ശവം അടക്കുന്നതിനോടു താരതമ്യം ചെയ്തിരിക്കുന്നതായും കാണാം. സ്നാനമേൽക്കുന്ന ഒരാൾ പൂർണമായി മുങ്ങണമെന്നാണ് ഇതും സൂചിപ്പിക്കുന്നത്.—റോമ 6:4-6; കൊലോ 2:12.
-