-
പ്രവൃത്തികൾ 9:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 അങ്ങനെ ശൗൽ അവരോടൊപ്പം താമസിച്ച്, കർത്താവിന്റെ നാമത്തിൽ ധൈര്യത്തോടെ സംസാരിച്ചുകൊണ്ട് യരുശലേമിൽ യഥേഷ്ടം സഞ്ചരിച്ചു.
-
-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യഥേഷ്ടം സഞ്ചരിച്ചു: അഥവാ “സ്വച്ഛമായ ജീവിതം നയിച്ചു.” അക്ഷ. “പോകുകയും വരുകയും ചെയ്‌തു.” ഈ പദപ്രയോഗം ഒരു സെമിറ്റിക്ക് ഭാഷാശൈലിയിൽനിന്ന് വന്നതാണ്. ജീവിതം തടസ്സങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോകുന്നതിനെ കുറിക്കാനും യാതൊരു തടസ്സവും കൂടാതെ മറ്റുള്ളവരുമായി ഇടപഴകുന്നതിനെ കുറിക്കാനും ഈ പദപ്രയോഗത്തിനാകും.—ആവ 28:6, 19; സങ്ക 121:8, അടിക്കുറിപ്പ് എന്നിവ താരതമ്യം ചെയ്യുക; പ്രവൃ 1:21-ന്റെ പഠനക്കുറിപ്പു കാണുക.
-