-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
പക്ഷപാതമുള്ളവനല്ല: ഇവിടെ കാണുന്ന ഗ്രീക്ക് പദപ്രയോഗത്തിന്റെ അക്ഷരാർഥം “മുഖങ്ങൾ കണക്കിലെടുക്കാത്തവൻ (സ്വീകരിക്കാത്തവൻ)” എന്നാണ്. പക്ഷപാതമില്ലാത്ത ദൈവം പുറമേ കാണുന്നതുവെച്ച് ആളുകളെ വിധിക്കുകയോ അവരുടെ വംശം, ദേശം, സാമൂഹികപശ്ചാത്തലം എന്നിവപോലെ ബാഹ്യമായ ഏതെങ്കിലും ഘടകങ്ങളുടെ അടിസ്ഥാനത്തിൽ അവരോടു പ്രീതി കാണിക്കുകയോ ഇല്ല. ദൈവത്തിന്റെ ഈ ഗുണം അനുകരിക്കുന്ന ഒരാൾ പുറമേ കാണുന്നതുവെച്ച് ആരെയും വിധിക്കില്ല. പകരം അവരുടെ വ്യക്തിത്വത്തിനും അവർ സ്വന്തജീവിതത്തിൽ പകർത്തുന്ന ദൈവികഗുണങ്ങൾക്കും ആയിരിക്കും അയാൾ പ്രാധാന്യം കൊടുക്കുന്നത്.
-