-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
നാടുവാഴി: റോമൻ ഭരണസമിതിയുടെ അധികാരപരിധിയിൽപ്പെട്ട സംസ്ഥാനങ്ങളുടെ ഗവർണർമാരെ കുറിക്കുന്ന പദം. എന്നാൽ യഹൂദ്യപോലുള്ള ചില റോമൻ സംസ്ഥാനങ്ങൾ ചക്രവർത്തിയുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്നു. അദ്ദേഹമാണ് അത്തരം സംസ്ഥാനങ്ങളിൽ ഗവർണർമാരെ നിയമിച്ചിരുന്നത്. ബി.സി. 22-ൽ സൈപ്രസ്, റോമൻ ഭരണസമിതിയുടെ അധികാരത്തിൻകീഴിലായതുമുതൽ നാടുവാഴികളാണ് അവിടം ഭരിച്ചിരുന്നത്. റോമൻ ചക്രവർത്തിയായിരുന്ന ക്ലൗദ്യൊസിന്റെ മുഖവും ലത്തീനിൽ അദ്ദേഹത്തിന്റെ പദവിനാമവും നൽകിയിരുന്ന ഒരു നാണയം സൈപ്രസിൽനിന്ന് കണ്ടെടുത്തു. അതിന്റെ മറുവശത്ത് ഗ്രീക്കിൽ, “സൈപ്രസുകാരുടെ നാടുവാഴിയായ കൊമീനിയസ് പ്രൊക്ലസിന്റെ ഭരണകാലത്ത്” എന്നൊരു എഴുത്തുമുണ്ടായിരുന്നു.—പദാവലി കാണുക.
-