-
പ്രവൃത്തികൾ 14:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 നഗരത്തിനു മുന്നിലുള്ള സീയൂസിന്റെ ക്ഷേത്രത്തിലെ പുരോഹിതൻ കാളകൾ, ഇലക്കിരീടങ്ങൾ എന്നിവയുമായി നഗരകവാടത്തിലേക്കു വന്നു. ജനക്കൂട്ടത്തോടൊപ്പം ബലി അർപ്പിക്കാൻ ആഗ്രഹിച്ചാണ് അയാൾ എത്തിയത്.
-
-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഇലക്കിരീടങ്ങൾ: പൗലോസിന്റെയും ബർന്നബാസിന്റെയും തലയിൽ വെക്കാനായിരിക്കാം സീയൂസിന്റെ പുരോഹിതന്മാർ ഇലക്കിരീടങ്ങൾ കൊണ്ടുവന്നത്. വിഗ്രഹങ്ങളുടെയോ ബലിമൃഗങ്ങളുടെയോ തലയിലും സ്വന്തം തലയിലും ഒക്കെ ഇങ്ങനെ കിരീടം വെക്കുന്ന ഒരു രീതി അവർക്കുണ്ടായിരുന്നു. ഇത്തരം കിരീടങ്ങൾ സാധാരണയായി ഇലകൾകൊണ്ടും പൂക്കൾകൊണ്ടും ചിലപ്പോഴൊക്കെ ആട്ടുരോമംകൊണ്ടുമാണ് ഉണ്ടാക്കിയിരുന്നത്.
-