വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 14:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 കൂടാതെ അവർ ഉപവസി​ക്കു​ക​യും പ്രാർഥി​ക്കു​ക​യും ചെയ്‌തുകൊണ്ട്‌+ അവർക്കു​വേണ്ടി ഓരോ സഭയി​ലും മൂപ്പന്മാ​രെ നിയമി​ച്ചു;+ അവർ വിശ്വ​സിച്ച യഹോവയിൽ* അവരെ ഭരമേൽപ്പി​ക്കു​ക​യും ചെയ്‌തു.

  • പ്രവൃത്തികൾ
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 14:23

      സമഗ്രസാക്ഷ്യം, പേ. 99

  • പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14:23

      മൂപ്പന്മാർ: അക്ഷ. “പ്രായ​മേ​റിയ പുരു​ഷ​ന്മാർ.” ബൈബി​ളിൽ പ്രെസ്‌ബൂ​റ്റെ​റൊസ്‌ എന്ന ഗ്രീക്കു​പദം പ്രധാ​ന​മാ​യും കുറി​ക്കു​ന്നത്‌, ഒരു സമൂഹ​ത്തി​ലോ രാഷ്‌ട്ര​ത്തി​ലോ അധികാ​ര​സ്ഥാ​ന​മോ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​മോ വഹിക്കു​ന്ന​വ​രെ​യാണ്‌. ചില സാഹച​ര്യ​ങ്ങ​ളിൽ പ്രായ​മേ​റിയ പുരു​ഷ​ന്മാ​രെ കുറി​ക്കാ​നും ഈ പദം ഉപയോ​ഗി​ക്കാ​റുണ്ട്‌. (മത്ത 16:21-ന്റെ പഠനക്കു​റി​പ്പു കാണുക.) പുരാതന ഇസ്രാ​യേ​ലിൽ നേതൃ​ത്വ​മെ​ടു​ക്കാ​നും ഭരണകാ​ര്യ​ങ്ങൾ നോക്കി​ന​ട​ത്താ​നും പ്രായ​വും പക്വത​യും ഉള്ള പുരു​ഷ​ന്മാ​രു​ടെ സംഘങ്ങൾ പ്രാ​ദേ​ശി​ക​മാ​യി ഉണ്ടായി​രു​ന്ന​തു​പോ​ലെ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീ​യ​സ​ഭ​ക​ളിൽ സേവി​ക്കാ​നും ആത്മീയ​പ​ക്വ​ത​യുള്ള പുരു​ഷ​ന്മാ​രു​ണ്ടാ​യി​രു​ന്നു. (1തിമ 3:1-7; തീത്ത 1:5-9) പൗലോ​സി​നെ​യും ബർന്നബാ​സി​നെ​യും മിഷന​റി​യാ​ത്ര​യ്‌ക്കാ​യി ‘പരിശു​ദ്ധാ​ത്മാ​വാണ്‌ അയച്ച​തെ​ങ്കി​ലും’ നിയമ​നങ്ങൾ നടത്തു​ന്ന​തി​നു മുമ്പ്‌ അവർ പ്രാർഥി​ക്കു​ക​യും ഉപവസി​ക്കു​ക​യും ചെയ്‌തു. എന്നിട്ട്‌ അവർ ആ മൂപ്പന്മാ​രെ ‘യഹോ​വ​യിൽ ഭരമേൽപ്പി​ച്ചു.’ (പ്രവൃ 13:1-4; 14:23) പൗലോ​സി​നെ​യും ബർന്നബാ​സി​നെ​യും കൂടാതെ തീത്തോ​സും സാധ്യ​ത​യ​നു​സ​രിച്ച്‌ തിമൊ​ഥെ​യൊ​സും സഭകളിൽ “മൂപ്പന്മാ​രെ” നിയമി​ക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രു​ന്ന​താ​യി തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നുണ്ട്‌. (തീത്ത 1:5; 1തിമ 5:22) സഭകൾ സ്വന്തമാ​യി അത്തരം നിയമ​നങ്ങൾ നടത്തി​യ​തി​ന്റെ രേഖക​ളൊ​ന്നു​മില്ല. ഒന്നാം നൂറ്റാ​ണ്ടി​ലെ സഭകളിൽ സാധ്യ​ത​യ​നു​സ​രിച്ച്‌ ഒന്നില​ധി​കം മൂപ്പന്മാർ സേവി​ച്ചി​രു​ന്നു. “മൂപ്പന്മാ​രു​ടെ സംഘം” എന്നാണ്‌ അവർ അറിയ​പ്പെ​ട്ടി​രു​ന്നത്‌.—1തിമ 4:14; ഫിലി 1:1.

      നിയമി​ച്ചു: സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രായ പൗലോ​സും ബർന്നബാ​സും മൂപ്പന്മാ​രെ നിയമി​ച്ച​തി​നെ​ക്കു​റി​ച്ചാണ്‌ ഈ തിരു​വെ​ഴു​ത്തു പറയു​ന്നത്‌. അവർ ആ നിയമനം നടത്തി​യത്‌ ഉപവസി​ക്കു​ക​യും പ്രാർഥി​ക്കു​ക​യും ചെയ്‌തി​ട്ടാണ്‌. അവർ ആ ഉത്തരവാ​ദി​ത്വ​ത്തെ വളരെ ഗൗരവ​ത്തോ​ടെ കണ്ടെന്നാണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌. ഇനി, തീത്തോ​സും സാധ്യ​ത​യ​നു​സ​രിച്ച്‌ തിമൊ​ഥെ​യൊ​സും സഭയിൽ “മൂപ്പന്മാ​രെ” നിയമി​ക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രു​ന്ന​താ​യി തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നു. (തീത്ത 1:5; 1തിമ 5:22) “നിയമി​ച്ചു” എന്നതിന്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഖെയ്‌റോ​ടോ​ണി​യോ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം “കൈ നീട്ടുക (ഉയർത്തുക)” എന്നാണ്‌. അതു​കൊണ്ട്‌ സഭയി​ലു​ള്ളവർ കൈകൾ ഉയർത്തി സഭാമൂ​പ്പ​ന്മാ​രെ തെര​ഞ്ഞെ​ടു​ക്കു​ന്ന​താ​യി​രു​ന്നു അന്നത്തെ രീതി എന്നു ചിലർ കരുതു​ന്നു. എന്നാൽ നിയമനം നടക്കുന്ന രീതിയെ സൂചി​പ്പി​ക്കാ​നല്ല പലപ്പോ​ഴും ഈ പദം ഉപയോ​ഗി​ച്ചി​ട്ടു​ള്ളത്‌. കുറെ​ക്കൂ​ടെ വിശാ​ല​മായ അർഥത്തി​ലും ഇത്‌ ഉപയോ​ഗി​ക്കാ​റുണ്ട്‌. അതിന്റെ ഒരു തെളി​വാണ്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ജൂതച​രി​ത്ര​കാ​ര​നായ ജോസീ​ഫസ്‌, ജൂതന്മാ​രു​ടെ പുരാ​വൃ​ത്തങ്ങൾ (ഇംഗ്ലീഷ്‌), [6-ാം പുസ്‌തകം, അധ്യാ. 4-ഉം 13-ഉം (ലോയബ്‌ 6:54-ഉം 6:312-ഉം)] എന്ന പുസ്‌ത​ക​ത്തിൽ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കുന്ന വിധം. ദൈവം ശൗലിനെ രാജാ​വാ​യി നിയമി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയുന്ന ഭാഗത്താണ്‌ അദ്ദേഹം ഈ ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ആ സന്ദർഭ​ത്തിൽ ഇസ്രാ​യേൽ സഭ കൈ ഉയർത്തി ശൗലിനെ രാജാ​വാ​യി തെര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നില്ല. പകരം തിരു​വെ​ഴു​ത്തു​കൾ പറയു​ന്നതു ശമുവേൽ പ്രവാ​ചകൻ ശൗലിന്റെ തലയിൽ തൈലം ഒഴിച്ചിട്ട്‌, “യഹോവ . . . നേതാ​വാ​യി താങ്കളെ അഭി​ഷേകം ചെയ്‌തി​രി​ക്കു​ന്നു” എന്നു പറഞ്ഞെ​ന്നാണ്‌. ദൈവ​മായ യഹോ​വ​യാണ്‌ ശൗലിനെ നിയമി​ച്ച​തെന്ന്‌ ഇതു കാണി​ക്കു​ന്നു. (1ശമു 10:1) ഇനി പ്രവൃ 14:23-ന്റെ ഗ്രീക്ക്‌ വ്യാക​ര​ണ​ഘടന സൂചി​പ്പി​ക്കു​ന്ന​തും, നിയമനം നടത്തി​യത്‌ (അക്ഷ. “കൈ നീട്ടി​ക്കൊണ്ട്‌.”) സഭയല്ല പകരം അപ്പോ​സ്‌ത​ല​നായ പൗലോ​സും ബർന്നബാ​സും ആണെന്നാണ്‌. ഇനി, ഒന്നാം നൂറ്റാ​ണ്ടി​ലെ സഭയിൽ യോഗ്യ​ത​യുള്ള പുരു​ഷ​ന്മാ​രെ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളിൽ നിയമി​ക്കാൻ അപ്പോ​സ്‌ത​ല​ന്മാ​രും അതിനാ​യി നിയോ​ഗി​ക്ക​പ്പെട്ട പുരു​ഷ​ന്മാ​രും അവരുടെ മേൽ അക്ഷരാർഥ​ത്തിൽ കൈകൾ വെച്ചി​രു​ന്ന​താ​യും നമ്മൾ വായി​ക്കു​ന്നുണ്ട്‌. ആ നിയമനം ഉറപ്പി​ക്കു​ന്ന​തി​ന്റെ​യും അംഗീ​ക​രി​ക്കു​ന്ന​തി​ന്റെ​യും ഒരു പ്രതീ​ക​മാ​യി​രു​ന്നു അത്‌.—പ്രവൃ 6:6-ന്റെ പഠനക്കു​റി​പ്പു താരത​മ്യം ചെയ്യുക.

      യഹോ​വ​യിൽ അവരെ ഭരമേൽപ്പി​ച്ചു: ഇവിടെ “ഭരമേൽപ്പി​ച്ചു” എന്നു പറഞ്ഞി​രി​ക്കുന്ന ഗ്രീക്കു​പദം പ്രവൃ 20:32-ലും കാണാം. അവിടെ പൗലോസ്‌ എഫെ​സൊ​സി​ലുള്ള മൂപ്പന്മാ​രോട്‌ ‘ഞാൻ നിങ്ങളെ ദൈവ​ത്തിൽ ഭരമേൽപ്പി​ക്കു​ന്നു’ എന്നു പറയുന്ന ഭാഗത്താണ്‌ അതു കാണു​ന്നത്‌. ഇനി, ലൂക്ക 23:46-ൽ “പിതാവേ, ഞാൻ എന്റെ ജീവൻ തൃ​ക്കൈ​യിൽ ഏൽപ്പി​ക്കു​ന്നു” എന്ന യേശു​വി​ന്റെ വാക്കുകൾ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നി​ട​ത്തും ഇതേ ഗ്രീക്കു​പദം കാണാം. ഇത്‌ സങ്ക 31:5-ൽ നിന്നുള്ള ഉദ്ധരണി​യാണ്‌. അതിന്റെ സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​ര​ത്തി​ലും (30:6, LXX) “ഭരമേൽപ്പി​ക്കു​ന്നു” എന്ന്‌ അർഥം​വ​രുന്ന അതേ ഗ്രീക്കു​പ​ദ​മാ​ണു കാണു​ന്നത്‌. ആ വാക്യ​ത്തി​ന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​നാ​മം കാണു​ന്നു​മുണ്ട്‌. ഒരാളെ യഹോ​വ​യിൽ ഭരമേൽപ്പി​ക്കുക എന്ന ആശയം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പല തവണ കാണാം.—സങ്ക 22:8; 37:5; സുഭ 16:3; അനു. സി കാണുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക