-
പ്രവൃത്തികൾ 15:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 സഭയിലുള്ളവർ അവരോടൊപ്പം അൽപ്പദൂരം ചെന്ന് അവരെ യാത്രയാക്കി. ഫൊയ്നിക്യയിലൂടെയും ശമര്യയിലൂടെയും പോകുംവഴി, അവർ അവിടെയുള്ള സഹോദരന്മാരോടു ജനതകളിൽപ്പെട്ടവരുടെ പരിവർത്തനത്തെക്കുറിച്ച് വിവരിച്ചു; എല്ലാവർക്കും വലിയ സന്തോഷമായി.
-
-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
പരിവർത്തനം: ഇവിടെ കാണുന്ന എപിസ്റ്റ്രോഫെ എന്ന ഗ്രീക്കുപദം വന്നിരിക്കുന്നതു “തിരിയുക; തിരിച്ചുവരുക” എന്നൊക്കെ അർഥമുള്ള ഒരു ക്രിയയിൽനിന്നാണ്. (യോഹ 12:40; 21:20; പ്രവൃ 15:36) ആത്മീയാർഥത്തിൽ ആ പദത്തിന്, സത്യദൈവത്തിലേക്കു തിരിയുകയോ മടങ്ങിവരുകയോ ചെയ്യുന്നതിനെയും, വിഗ്രഹങ്ങളെയും വ്യാജദൈവങ്ങളെയും വിട്ടുതിരിയുന്നതിനെയും കുറിക്കാനാകും. (പ്രവൃ 3:19; 14:15; 15:19; 26:18, 20; 2കൊ 3:16 എന്നീ വാക്യങ്ങളിൽ ഈ ക്രിയ കാണാം.) 1തെസ്സ 1:9-ൽ “വിഗ്രഹങ്ങളെ വിട്ട് ജീവനുള്ള സത്യദൈവത്തിലേക്കു തിരിഞ്ഞ്” എന്ന ഭാഗത്തും ഈ ക്രിയ കാണാം. മാനസാന്തരപ്പെട്ടശേഷമാണു പരിവർത്തനം നടക്കുന്നത്.—മത്ത 3:2, 8; പ്രവൃ 3:19; 26:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
-