-
പ്രവൃത്തികൾ 20:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 മിലേത്തൊസിൽനിന്ന് പൗലോസ് ആളയച്ച് എഫെസൊസ് സഭയിലെ മൂപ്പന്മാരെ വിളിപ്പിച്ചു.
-
-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മൂപ്പന്മാർ: അക്ഷ. “പ്രായമേറിയ പുരുഷന്മാർ.” ബൈബിളിൽ പ്രെസ്ബൂറ്റെറൊസ് എന്ന ഗ്രീക്കുപദം പ്രധാനമായും കുറിക്കുന്നത്, ഒരു സമൂഹത്തിലോ രാഷ്ട്രത്തിലോ അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണ്. പുരാതന ഇസ്രായേലിലെ നഗരങ്ങളിൽ, നേതൃത്വമെടുക്കാനും ഭരണകാര്യങ്ങൾ നോക്കിനടത്താനും ആത്മീയാർഥത്തിൽ പ്രായമേറിയ, അഥവാ ആത്മീയപക്വതയുള്ള, പുരുഷന്മാരുടെ സംഘങ്ങൾ ഉണ്ടായിരുന്നു. അതുപോലെ എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭകളിലും ആത്മീയാർഥത്തിൽ പ്രായമേറിയ, അഥവാ ആത്മീയപക്വതയുള്ള, പുരുഷന്മാർ സേവിച്ചിരുന്നു. എഫെസൊസിലെ മൂപ്പന്മാരുമായി പൗലോസ് കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചുള്ള ഈ വിവരണത്തിൽനിന്ന്, ആ സഭയിൽ ഒന്നിലധികം മൂപ്പന്മാരുണ്ടായിരുന്നെന്നു മനസ്സിലാക്കാം. ഓരോ സഭയിലെയും മൂപ്പന്മാരുടെ എണ്ണം അവിടെ ആത്മീയപക്വതയുള്ളവരായി യോഗ്യത നേടുന്ന പുരുഷന്മാരുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുമായിരുന്നു. (1തിമ 3:1-7; തീത്ത 1:5-8) പൗലോസ് തിമൊഥെയൊസിന് എഴുതിയ ആദ്യത്തെ കത്തിൽ (സാധ്യതയനുസരിച്ച് തിമൊഥെയൊസ് അപ്പോൾ എഫെസൊസിലായിരുന്നു.) ‘മൂപ്പന്മാരുടെ സംഘത്തെക്കുറിച്ച്’ പറയുന്നതായി കാണാം.—1തിമ 1:3; 4:14; അനു. ബി13 കാണുക.
-