അടിക്കുറിപ്പ്
c യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന ബൈബിളധിഷ്ഠിത പുസ്തകം ഒരു വലിയ സഹായമാണെന്ന് യഹോവയുടെ സാക്ഷികൾ കണ്ടെത്തിയിരിക്കുന്നു. അതിലെ 39 അധ്യായങ്ങളിൽ ഓരോന്നും ചിന്തോദ്ദീപകമായ ഒരു ചോദ്യം പരിചിന്തിക്കുന്നു. പിൻവരുന്നവ ചില തലക്കെട്ടുകളാണ്: “എനിക്ക് യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ നേടാൻ കഴിയും?” “സമപ്രായക്കാരിൽനിന്നുള്ള സമ്മർദ്ദത്തെ എനിക്ക് എങ്ങനെ നേരിടാൻ കഴിയും?” “എനിക്ക് എങ്ങനെ എന്റെ ഏകാന്തതാബോധം അകറ്റാൻ കഴിയും?” “എനിക്ക് ഡെയിററിംഗ് ആരംഭിക്കാറായോ?” “മയക്കുമരുന്നുകൾ ഉപയോഗിക്കരുതാത്തത് എന്തുകൊണ്ട്?” “വിവാഹത്തിന് മുമ്പേയുള്ള ലൈംഗികത സംബന്ധിച്ചെന്ത്?”