അടിക്കുറിപ്പ്
a പൊതുവേ പറഞ്ഞാൽ, മതപരമായ ഒരു ചിത്രം, ഒരു പ്രത്യേക മതത്തിലെ ആളുകൾ വണങ്ങുന്ന പ്രതിരൂപത്തെയോ പ്രതീകത്തെയോ കുറിക്കുന്നു. ഉദാഹരണത്തിന്, പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ കാണുന്നവയിൽ ചിലത് ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നവയാണ്, മറ്റു ചിലത് ത്രിത്വത്തെയും. “വിശുദ്ധന്മാർ,” മാലാഖമാർ, മുകളിൽ പരാമർശിച്ചതുപോലെ യേശുവിന്റെ അമ്മയായ മറിയ എന്നിവരെ പ്രതിനിധാനം ചെയ്യുന്നവയുമുണ്ട്. കോടിക്കണക്കിന് ആളുകൾക്ക് ഈ ചിത്രങ്ങളോടു ഭക്ത്യാദരവുണ്ട്. ആരാധനയിൽ ഉപയോഗിക്കുന്ന പ്രതിമകളോടു പലർക്കുമുള്ള അതേ മനോഭാവമാണ് അവർക്ക് ഈ ചിത്രങ്ങളോടുള്ളത്. ഇനി, ക്രിസ്ത്യാനികളെന്ന് അവകാശപ്പെടാത്തവരും തങ്ങളുടെ ആരാധനാമൂർത്തികളുടെ ചിത്രങ്ങളുടെയും പ്രതിമകളുടെയും കാര്യത്തിൽ സമാനമായ വിശ്വാസവും മനോഭാവവും വെച്ചുപുലർത്തുന്നു.