അടിക്കുറിപ്പ്
b പുരുഷന്മാർ തങ്ങൾക്കുതന്നെ, വിശേഷിച്ച് സ്വന്തം വസ്‌ത്രധാരണത്തിനും ചമയത്തിനും അമിത ശ്രദ്ധ നൽകുന്ന ഒരു രീതി ജനപ്രീതി ആർജിച്ചിരിക്കുന്നു. ഇത് സ്വവർഗരതിക്കാർക്കും അല്ലാത്തവർക്കും ഇടയിലുള്ള അതിർവരമ്പ് അവ്യക്തമായിത്തീരുന്നതിൽ വലിയൊരു പങ്കുവഹിച്ചിരിക്കുന്നു. ഒരു ഉറവിടം പറയുന്നതനുസരിച്ച്, ഇത്തരത്തിലുള്ള ഒരു വ്യക്തി “സ്വവർഗരതിപ്രിയനോ ബൈസെക്‌ഷ്വലോ ആയിരിക്കാം; അല്ലാതെയുമിരിക്കാം. എന്നാൽ അതിനു പ്രസക്തിയില്ല; കാരണം ഇക്കൂട്ടരുടെ സ്‌നേഹഭാജനം ഇവർതന്നെയാണ്, മാത്രമല്ല ഇവരുടെ ലൈംഗികത എന്നു പറയുന്നത് മുഖ്യമായും ഇവർക്ക് ഇന്ദ്രിയസുഖം പകരുന്ന സംഗതികളാണ്.” ഒരു എൻസൈക്ലോപീഡിയ പറയുന്ന പ്രകാരം, “സ്വവർഗരതിപ്രിയരായ പുരുഷന്മാർ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൂടുതലായി കടന്നുവരികയും അതോടൊപ്പം സ്വവർഗരതിക്കു കൽപ്പിച്ചിരുന്ന വിലക്കിന് അയവുവരികയും പുരുഷത്വത്തിന്റെ നിർവചനം മാറ്റങ്ങൾക്കു വിധേയമാകുകയും ചെയ്‌തതോടെ”യാണ് മേൽപ്പറഞ്ഞ രീതിക്ക് പ്രചാരം സിദ്ധിച്ചത്.