അടിക്കുറിപ്പ്
b മുതിർന്ന ഒരു സ്‌ത്രീയോ പുരുഷനോ തന്റെ ലൈംഗിക മോഹങ്ങൾ തൃപ്‌തിപ്പെടുത്തുന്നതിനായി ഒരു കുട്ടിയെ ഉപാധിയാക്കുന്നതാണ് ലൈംഗിക പീഡനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പരസംഗം അഥവാ പോർണിയ എന്നു ബൈബിൾ വിളിക്കുന്നതാണു പലപ്പോഴും അതിൽ ഉൾപ്പെട്ടിരിക്കുന്നത്. ലൈംഗിക അവയവങ്ങൾ തലോടൽ, ലൈംഗികബന്ധം, അധരസംഭോഗം, ഗുദസംഭോഗം എന്നിവയൊക്കെ ഇതിൽപ്പെടും. സ്‌തനങ്ങൾ തഴുകുക, അശ്ലീലം സംസാരിക്കുക, ഒരു കുട്ടിയെ അശ്ലീലവിവരങ്ങൾ കാണിക്കുക, അന്യരുടെ ലൈംഗികത രഹസ്യത്തിൽ കണ്ട് ആസ്വദിക്കുക, അരുതാത്തിടത്ത് സ്വന്തം നഗ്നത പ്രദർശിപ്പിക്കുക എന്നിവപോലുള്ള കാര്യങ്ങൾ ബൈബിൾ കുറ്റംവിധിക്കുന്ന ‘ദുഷ്‌കാമത്തിനും’ ‘അത്യാഗ്രഹത്തോടെയുള്ള അശുദ്ധിക്കും’ തുല്യമായ നടപടികളാണ്.—ഗലാത്യർ 5:19-21; എഫെസ്യർ 4:19.