അടിക്കുറിപ്പ്
a ഏതായാലും, സുവാർത്ത പ്രസംഗിക്കാനുളള ഉത്തരവാദിത്തം എല്ലാ ക്രിസ്ത്യാനികൾക്കുമുളളതിനാൽ വീടുതോറും പ്രസംഗിക്കുമ്പോൾ അവൾക്ക് ഒരു ശിരോവസ്ത്രം ആവശ്യമില്ല. എന്നാൽ സാഹചര്യങ്ങൾ അവളുടെ ഭർത്താവിന്റെ സാന്നിദ്ധ്യത്തിൽ അവൾ ഒരു ഭവന ബൈബിളദ്ധ്യയനം നടത്തേണ്ടതാവശ്യമാക്കിത്തീർക്കുന്നുവെങ്കിൽ (ഭർത്താവ് ഒരു ക്രിസ്ത്യാനിയല്ലെങ്കിലും അവളുടെ തലയാണ്), അവൾ ഒരു ശിരോവസ്ത്രം ധരിക്കണം. കൂടാതെ, ഒരു അസാധാരണ സാഹചര്യമെന്ന നിലയിൽ, അവൾ മുന്നമേ ക്രമീകരിച്ച ഒരു ഭവന ബൈബിളദ്ധ്യയനം നടത്തുമ്പോൾ സഭയിലെ ഒരു സമർപ്പിത പുരുഷാംഗം ഹാജരുണ്ടെങ്കിൽ, അവൾ തന്റെ ശിരസ്സു മൂടേണ്ടതാണ്, എന്നാൽ പ്രാർത്ഥിക്കേണ്ടത് അദ്ദേഹമാണ്.