അടിക്കുറിപ്പ്
a “നൊന്തു,” കൂടുതൽ കൃത്യമായി പറഞ്ഞാൽ “ഞരങ്ങി” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കുപദം വേദനാകരമായ വിധത്തിൽ അല്ലെങ്കിൽ ആഴമായി സ്പർശിക്കപ്പെടുക എന്ന് അർഥമുള്ള ഒരു ക്രിയയിൽ (എംബ്രിമാവോമായ്) നിന്നുള്ളതാണ്. ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “അത്തരം ആഴമായ വികാരം യേശുവിനെ ഗ്രസിച്ചിട്ട് അവന്റെ ഹൃദയത്തിൽനിന്ന് അറിയാതെ ഒരു ഞരക്കം ഉയർന്നു എന്നു തന്നെയാണ് ഇവിടെ ഇതിനർഥം.” “കലങ്ങി” എന്നു പരിഭാഷചെയ്തിരിക്കുന്ന പ്രയോഗം പ്രക്ഷുബ്ധതയെ സൂചിപ്പിക്കുന്ന ഒരു ഗ്രീക്കു പദത്തിൽ (റ്റാറാസോ) നിന്നാണു വന്നിട്ടുള്ളത്. ഒരു നിഘണ്ടു രചയിതാവ് പറയുന്നതനുസരിച്ച്, “ഒരാൾക്ക് ആന്തരിക ക്ഷോഭമുണ്ടാക്കുക, . . . വലിയ വേദന അല്ലെങ്കിൽ സങ്കടം ഉളവാക്കുക” എന്നാണ് അതിനർഥം. “കണ്ണുനീർ വാർത്തു” എന്ന പ്രയോഗം “കണ്ണീർ പൊഴിക്കുക, മൗനമായി കരയുക” എന്ന് അർഥം വരുന്ന ഒരു ഗ്രീക്കു ക്രിയയിൽ (ഡാക്രിയൊ) നിന്നാണു വരുന്നത്.