അടിക്കുറിപ്പ്
a ആവർത്തനപ്പട്ടികയിൽ ഏതാണ്ട് അടുത്തടുത്തായിട്ടാണ് ഈയത്തിന്റെയും സ്വർണത്തിന്റെയും സ്ഥാനം എന്ന് രസതന്ത്രം പഠിച്ചിട്ടുള്ളവർക്ക് അറിയാം. ഒരു ഈയം ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ സ്വർണത്തെക്കാൾ കേവലം മൂന്ന് പ്രോട്ടോണുകളാണ് കൂടുതലുള്ളത്. അൽപ്പം ഈയം സ്വർണമാക്കിമാറ്റാൻ ആധുനിക ശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്. പക്ഷേ ആ പ്രക്രിയയ്ക്ക് ധാരാളം ഊർജം ആവശ്യമായി വരും എന്നതിനാൽ അത് വളരെ ചെലവേറിയതാണ്.