അടിക്കുറിപ്പ്
a ആ ദിവസംതന്നെ മതനേതാക്കന്മാരും പിന്നീട് റോമൻ പടയാളികളും യേശുവിന്റെ മുഖത്തു തുപ്പി എന്ന് വിവരണം പറയുന്നു. (മത്തായി 26:59-68; 27:27-30) പരാതിയില്ലാതെ ഈ അപമാനവും യേശു സഹിച്ചു. അങ്ങനെ, “എന്റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല” എന്ന പ്രവചനം അവൻ നിവർത്തിച്ചു.—യെശയ്യാവു 50:6.